ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഇല്ലാതാക്കും: കര്‍ണാടക വിവാദത്തില്‍ യു.എസ്

ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഇല്ലാതാക്കും: കര്‍ണാടക വിവാദത്തില്‍ യു.എസ്
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ വിമര്‍ശിച്ച് യു.എസ്. മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഇത്തരം നിയമങ്ങള്‍ എന്ന് വിദേശരാജ്യങ്ങളിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ലാര്‍ജ് ഫോര്‍ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം അമ്പാസിഡര്‍ റഷാദ് ഹുസൈന്‍ ട്വിറ്ററില്‍ കുറിച്ചു. മതപരമായ വസ്ത്രധാരവും മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടക ഇപ്പോള്‍ മതപരമായ വസ്ത്രം ധരിക്കുന്നതിന് അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നത് മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും ഇത് സ്ത്രീകളെയും കുട്ടികളെയും പാര്‍ശ്വവല്‍ക്കരിക്കുന്നതിന് കാരണമാവുമെന്നും ഹുസൈന്‍ പറഞ്ഞു.

അന്തിമ ഉത്തരവ് വരുന്നത് വരെ ഹിജാബിന്മേലുള്ള വിലക്ക് തുടരുമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി ഉത്തരവ്. ഹിജാബ് മാത്രമല്ല മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്നായിരുന്നു കോടതി നിര്‍ദേശം. ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി ഫെബ്രുവരി 14 ന് പരിഗണിക്കും.



Other News in this category



4malayalees Recommends