വര്‍ഷങ്ങള്‍ നീണ്ട കാന്‍സര്‍ പോരാട്ടം അവസാനിപ്പിച്ച് കോട്ടയം സ്വദേശിയായ നഴ്‌സ് ഷിജി മരണത്തിന് കീഴടങ്ങി ; ബ്ലാക് ബേണിലെ മലയാളി സമൂഹത്തിന് വേദനയായി വിയോഗം ; മൂന്നു മക്കളുള്‍പ്പെടെ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍

വര്‍ഷങ്ങള്‍ നീണ്ട കാന്‍സര്‍ പോരാട്ടം അവസാനിപ്പിച്ച് കോട്ടയം സ്വദേശിയായ നഴ്‌സ് ഷിജി മരണത്തിന് കീഴടങ്ങി ; ബ്ലാക് ബേണിലെ മലയാളി സമൂഹത്തിന് വേദനയായി വിയോഗം ; മൂന്നു മക്കളുള്‍പ്പെടെ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍
ബ്ലാക്ക് ബേണ്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായ കോട്ടയം സ്വദേശിയായ മലയാളി നഴ്‌സ് ഷിജി ഒടുവില്‍ മരണത്തിന് കീഴടങ്ങി. നാലു വര്‍ഷമായി കാന്‍സര്‍ ബാധിതയായിരുന്നു. രോഗം ഭേദമായി ആശ്വാസത്തിലിരിക്കേ വീണ്ടും രോഗം പിടിമുറുക്കുകയായിരുന്നു.

ബ്ലാക്ക് ബേണ്‍ ആശുപത്രിയിലെ നഴ്‌സ് കൂടിയായ ഷിജിയുടെ വിയോഗം പ്രിയപ്പെട്ടവര്‍ക്കും വേദനയാകുകയാണ്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം പ്രാര്‍ത്ഥനയിലൂടെ കാന്‍സറിനെതിരെ പോരാടുകയായിരുന്നു. രോഗം കലശലായതോടെ ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്ലാക് ബേണ്‍ ആശുപത്രിയിലെ ഓര്‍ത്തോ കജിസ്ടര്‍ ആയ ഡോ ഫ്‌ളെമിങ് ഷിജിയ്ക്ക് ധൈര്യം നല്‍കി ഇത്രയും കാലം ഒപ്പം തന്നെയുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.46 വയസായിരുന്നു.ഷിജിയുടെ സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തും.

രണ്ടു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്. മൂവരും വിദ്യാര്‍ത്ഥികളാണ്. മൂത്ത കുട്ടി യൂണിവേഴ്‌സിറ്റിയിലും രണ്ടു കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിക്കുന്നത്. വിയോഗത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മലയാളി സമൂഹം ഒപ്പമുണ്ട്.

കാന്‍സര്‍ പിടിമുറുക്കുമ്പോഴും രോഗത്തെ വിശ്വാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അഭിമുഖീകരിക്കുകയായിരുന്നു ഷിജി.

ആശുപത്രി സംവിധാനങ്ങളെ ഇടയില്‍ നിരാശയോടെ കുറ്റപ്പെടുത്തി ഷിജി പിന്നീട് മെഡിക്കല്‍ സംവിധാനങ്ങളെ ഉപേക്ഷിച്ച് പ്രാര്‍ത്ഥനയിലും ഈശ്വര വിശ്വാസത്തിലും മുന്നോട്ട് പോയി. ഇത് ഒരു പരിധിവരെ രോഗം പിടിമുറുക്കുമ്പോഴും മനോധൈര്യത്തോടെ പൊരുതാന്‍ ഷിജിയെ സഹായിച്ചു.

ഷിജി യൂട്യൂബ് ചാനലിലൂടെ വിശ്വാസത്തെ മുറുകെ പിടിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ ഗായിക കൂടിയായിരുന്നു ഷിജി. വിയോഗത്തില്‍ ഏറെ വേദനയിലാണ് പ്രിയപ്പെട്ടവര്‍.

Other News in this category



4malayalees Recommends