ജനലക്ഷങ്ങളുടെ പിന്തുണയില്‍ മനം നിറഞ്ഞ് രാജ്ഞി! ശാരീരിക അസ്വസ്ഥതകള്‍ മറന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ ഭാവി രാജാക്കന്‍മാരെ നയിച്ച് രാജ്ഞി; ഹൃദ്യമായ ആഘോഷം മനസ്സില്‍ തൊട്ടു!

ജനലക്ഷങ്ങളുടെ പിന്തുണയില്‍ മനം നിറഞ്ഞ് രാജ്ഞി! ശാരീരിക അസ്വസ്ഥതകള്‍ മറന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ ഭാവി രാജാക്കന്‍മാരെ നയിച്ച് രാജ്ഞി; ഹൃദ്യമായ ആഘോഷം മനസ്സില്‍ തൊട്ടു!

നാല് ദിവസം പകലും, രാത്രിയുമില്ലാതെ ആഘോഷത്തില്‍ മുങ്ങിയ രാജ്യത്തിന് നന്ദി പറഞ്ഞ് എലിസബത്ത് രാജ്ഞി. രാജകസേരയില്‍ ഇരുന്നതിന്റെ 70 വര്‍ഷങ്ങളുടെ ആഘോഷമാണ് ബ്രിട്ടന്‍ കൊണ്ടാടിയത്. രണ്ട് ദിവസം പൊതുമുഖത്ത് പ്രത്യക്ഷപ്പെടാന്‍ സാധിക്കാതെ പോയ രാജ്ഞി നാലാം ദിവസം ആവേശത്തോടെ അണിനിരന്ന ആരാധകര്‍ക്ക് മുന്നില്‍ കൈവീശാനായി ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയിലെത്തി.


തനിക്ക് ലഭിച്ച പിന്തുണ ഹൃദയത്തില്‍ തൊട്ടെന്ന് രാജ്ഞി രാജ്യത്തോട് പറഞ്ഞു. ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചാണ് ചാള്‍സിനും, കാമില്ലയ്ക്കും, കേംബ്രിഡ്ജ് ദമ്പതികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒപ്പം രാജ്ഞി ബാല്‍ക്കണിയില്‍ എത്തിയത്. ഇതിന് ശേഷമാണ് രാജ്യത്തിനുള്ള സന്ദേശം പുറത്തുവിട്ടത്.

'നിങ്ങളുടെ രാജ്ഞിയായി 70 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ പിന്തുടരാന്‍ ഗൈഡ് ബുക്കുകളില്ല, ഇത് ആദ്യമായുള്ള പരിപാടിയാണ്. പ്ലാറ്റിനം ജൂബിലിക്കായി ഇത്രയേറെ പേര്‍ തെരുവിലിറങ്ങിയത് ഹൃദയത്തില്‍ തൊട്ട കാര്യമാണ്. ഇത് എന്നെ വിനയാന്വിതയാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായ കരുണയും, സന്തോഷവും വരും വര്‍ഷങ്ങളില്‍ ഒരുമിച്ചുണ്ടാകുമെന്ന സൂചനയും നല്‍കുന്നു', രാജ്ഞി പ്രസ്താവിച്ചു.

ആദ്യ ദിവസത്തെ ആഘോഷത്തില്‍ പങ്കെടുത്ത രാജ്ഞി ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം വിഷമത്തിലായിരുന്നു. ഇതോടെ പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ രാജ്ഞി വിന്‍ഡ്‌സറില്‍ ഇരുന്ന് ചടങ്ങുകള്‍ വീക്ഷിക്കുകയായിരുന്നു. ആഘോഷങ്ങളുടെ അവസാന ദിവസമാണ് ജനങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് രാജ്ഞി ബാല്‍ക്കണിയില്‍ എത്തിയത്.

താന്‍ 70 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഭാവിയിലെ രാജകുടുംബം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രത്യക്ഷപ്പെടല്‍. മകന്‍ ചാള്‍സും, ഇദ്ദേഹത്തിന്റെ മകന്‍ വില്ല്യമും, മകന്‍ ജോര്‍ജ്ജും അണിനിരന്നത് ഭാവി രാജാക്കന്‍മാരുടെ നിര വ്യക്തമാക്കുന്നതായി.
Other News in this category



4malayalees Recommends