സൈനിക ബാരക്കിലേക്ക് സ്ത്രീയെ കടത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; വീഡിയോയില്‍ പെട്ടത് പ്രബല വിഭാഗം; ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി സൈനിക മേധാവികള്‍; സൈനിക പോലീസ് അന്വേഷണം തുടങ്ങി

സൈനിക ബാരക്കിലേക്ക് സ്ത്രീയെ കടത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; വീഡിയോയില്‍ പെട്ടത് പ്രബല വിഭാഗം; ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി സൈനിക മേധാവികള്‍; സൈനിക പോലീസ് അന്വേഷണം തുടങ്ങി

ബാരക്കിലേക്ക് സ്ത്രീയെ കടത്തിക്കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത് ബ്രിട്ടന്റെ മുന്‍നിര പാരച്യൂട്ട് റെജിമെന്റ് സൈനികര്‍. 16 എയര്‍ അസോള്‍ട്ട് ബ്രിഗേഡിലെ 3ാം ബറ്റാലിയന്‍ പാരച്യൂട്ട് റെജിമെന്റിന്റെ ഡസനോളം സൈനികരാണ് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്തു.


എസെക്‌സിലെ കോള്‍ചെസ്റ്ററിലുള്ള മെര്‍വില്ലെ ബാരക്കിലേക്കാണ് സ്ത്രീയെ കടത്തിക്കൊണ്ട് വന്നത്. സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സുഹൃത്തിന് ഒരു സൈനികന്‍ സല്യൂട്ട് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം ദൃശ്യങ്ങള്‍ സൈനിക മേധാവികളെ ഞെട്ടിച്ചു. ഇതോടെ റോയല്‍ മിലിറ്ററി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്.

ബേസിലേക്ക് സ്ത്രീയെ പ്രവേശിപ്പിച്ചത് എങ്ങിനെയെന്നും, ഏതെങ്കിലും സൈനിക ഉത്തരവുകള്‍ ലംഘിച്ചിട്ടുണ്ടോയെന്നും ഉള്‍പ്പെടെയാണ് പരിശോധിക്കുന്നത്. 'എല്ലാ സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും ഉയര്‍ന്ന തലത്തിലുള്ള പെരുമാറ്റമാണ് സൈന്യം പ്രതീക്ഷിക്കുന്നത്', സൈനിക വക്താവ് പ്രതികരിച്ചു.

ഈ നിലവാരം പാലിക്കാത്ത ആളുകള്‍ക്കെതിരെ അന്വേഷണം ഉണ്ടാകും. പാരച്യൂട്ട്, ഹെലികോപ്ടര്‍, എയര്‍-ലാന്‍ഡിംഗ് എന്നിവയില്‍ പ്രത്യേക പരിശീലനം നേടിയ വിഭാഗമാണ് 16 എയര്‍ അസോള്‍ട്ട് ബ്രിഗേഡ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ യുദ്ധത്തില്‍ വരെ സുപ്രധാന പങ്കുവഹിക്കുന്ന വിഭാഗമാണ് ഇപ്പോള്‍ അന്വേഷണം നേരിടുന്നത്.
Other News in this category



4malayalees Recommends