വിശ്വാസ വോട്ടെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് ബോറിസ്; 148 എംപിമാര്‍ പ്രധാനമന്ത്രിയെ തള്ളിപ്പറഞ്ഞു; പാര്‍ട്ടിക്കുള്ളിലെ ഭിന്നത അടുത്ത തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ആശങ്ക; പാര്‍ട്ടിയിലെ 'ഗ്രിപ്പ്' നഷ്ടപ്പെട്ട് ബോറിസ്

വിശ്വാസ വോട്ടെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് ബോറിസ്; 148 എംപിമാര്‍ പ്രധാനമന്ത്രിയെ തള്ളിപ്പറഞ്ഞു; പാര്‍ട്ടിക്കുള്ളിലെ ഭിന്നത അടുത്ത തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ആശങ്ക; പാര്‍ട്ടിയിലെ 'ഗ്രിപ്പ്' നഷ്ടപ്പെട്ട് ബോറിസ്

വിമത ടോറി എംപിമാര്‍ ബോറിസ് ജോണ്‍സനെതിരെ നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു. 148 എംപിമാര്‍ പ്രധാനമന്ത്രിക്കെതിരെ വോട്ട് ചെയ്‌തെങ്കിലും 211 എംപിമാരുടെ പിന്തുണ നേടിയാണ് ബോറിസ് വിശ്വാസ വോട്ടെടുപ്പില്‍ രക്ഷപ്പെട്ടത്.


അഞ്ചില്‍ രണ്ട് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ വീതം പ്രധാനമന്ത്രി പദത്തില്‍ നിന്നും ബോറിസിനെ പുറത്താക്കാന്‍ വോട്ട് ചെയ്തത് നേതാവിനും, പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായി. വ്യക്തമായ തീരുമാനമെന്നാണ് ഫലത്തെ ബോറിസ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അരങ്ങേറുന്ന തര്‍ക്കങ്ങള്‍ മാറ്റിവെയ്ക്കാന്‍ സമയമായെന്നും അദ്ദേഹം പാര്‍ട്ടിക്കാരെ ഓര്‍മ്മിപ്പിച്ചു.

സഹ എംപിമാര്‍ നല്‍കിയ പിന്തുണയില്‍ നന്ദി അറിയിച്ച ബോറിസ് ഇനിയെങ്കിലും സര്‍ക്കാരെന്ന നിലയിലും, പാര്‍ട്ടിയെന്ന കാര്യത്തിലും ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. 211 എംപിമാര്‍ വിശ്വസ്തത പുലര്‍ത്തിയപ്പോള്‍ 148 പേര്‍ എതിര്‍ത്തതായി സര്‍ ഗ്രഹാം ബ്രാഡി പ്രഖ്യാപിച്ചു.

32 ടോറി എംപിമാര്‍ കൂടി എതിര്‍ത്ത് വോട്ട് ചെയ്‌തെങ്കിലും പ്രധാനമന്ത്രിക്ക് രാജിവെയ്ക്കാതെ മറ്റ് മാര്‍ഗ്ഗം ഉണ്ടാകുമായിരുന്നില്ല. സമാനമായ രീതിയില്‍ വിശ്വാസ വോട്ട് നേടിയിട്ടും മുന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആറ് മാസം മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്.

ബോറിസിനെ പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫലത്തില്‍ പാര്‍ട്ടിയിലെ ഗ്രിപ്പ് ഇദ്ദേഹത്തിന് നഷ്ടമാകുന്നതാണ് അവസ്ഥ. ലേബര്‍ പാര്‍ട്ടിക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത കൂടിയാണ് ഇത്. ജൂണ്‍ 23ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് സീറ്റ് നഷ്ടപ്പെട്ടാല്‍ ബോറിസ് കൂടുതല്‍ സമ്മര്‍ദത്തിലാകും.
Other News in this category



4malayalees Recommends