വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു

വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു
ഈ വരുന്ന സെപ്റ്റംബര്‍ നാലിന് വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു.ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

21 വയസ്സുള്ള രേഷ്മയാണ് പിതാവ് മുഹ്മ്മദ് ഫരിയാദി(55) ന്റെ ആക്രമണത്തില്‍ മരിച്ചത്. ഭക്ഷണം വിളമ്പാന്‍ വൈകിയതാണ് കാരണമെന്നു പൊലീസ് പറയുന്നു.രേഷ്മ ഭക്ഷണം വിളമ്പാന്‍ വൈകുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

വാക്കുതര്‍ക്കത്തിനു പിന്നാലെ മൂര്‍ച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് ഇയാള്‍ മകളെ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends