അമേരിക്കയില്‍ അതി ശൈത്യം ; വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു ; അഞ്ചു ലക്ഷം വീടുകള്‍ ഇരുട്ടില്‍ ; ക്രിസ്മസ് ആഘോഷങ്ങളെ മങ്ങലേല്‍പ്പിച്ച് മഞ്ഞുവീഴ്ച ; രാജ്യത്തിന്റെ പല ഭാഗത്തും ജാഗ്രതാ നിര്‍ദ്ദേശം

അമേരിക്കയില്‍ അതി ശൈത്യം ; വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു ; അഞ്ചു ലക്ഷം വീടുകള്‍ ഇരുട്ടില്‍ ; ക്രിസ്മസ് ആഘോഷങ്ങളെ മങ്ങലേല്‍പ്പിച്ച് മഞ്ഞുവീഴ്ച ; രാജ്യത്തിന്റെ പല ഭാഗത്തും ജാഗ്രതാ നിര്‍ദ്ദേശം
അതിശൈത്യത്തില്‍ ശ്വാസം മുട്ടുകയാണ് അമേരിക്ക. ശൈത്യ കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞു. നിരവധി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അഞ്ചു ലക്ഷം വീടുകളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ട്.

ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങിയ രാജ്യത്തിന് തിരിച്ചടിയാണ് മഞ്ഞുപെയ്ത്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലക്ഷക്കണക്കിന് പേരുടെ ഒഴിവുകാല ആഘോഷമാണ് ഇല്ലാതായത്. വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ് തുടരുകയാണ്.

വിവിധ ഭാഗങ്ങളില്‍ വിന്റര്‍ വെതല്‍ അലര്‍ട്ടുണ്ട്. വിമാന സര്‍വീസുകള്‍ ഏറ്റവും തിരക്കേറിയ സമയത്ത് റദ്ദാക്കിയത് പലരേയും ദുരിതത്തിലാക്കി. വെള്ളിയാഴ്ച മാത്രം 3100 വിമാനങ്ങള്‍ റദ്ദു ചെയ്തു.പതിനായിരത്തിലേറെ വിമാന സര്‍വീസുകള്‍ വൈകി.

കാറ്റ് അവസാനിച്ചെങ്കിലും പലയിടത്തും പ്രതിസന്ധി തുടരുകയാണ്. ഐസ് മൂടി കിടക്കുന്നതിനാല്‍ സിയാറ്റില്‍ ടാകോം വിമാനത്താവളത്തിലെ റണ്‍വേകള്‍ വെള്ളിയാഴ്ച മുതല്‍ അടച്ചിടുകയാണ്. റോഡു മാര്‍ഗ്ഗവും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടേറിയ അവസ്ഥയാണ്.

അവധിക്കാല ആഘോഷങ്ങളെല്ലാം മഞ്ഞെടുത്ത അഴസ്ഥയാണ്. 60 ശതമാനം പേര്‍ ശൈത്യ ദുരിതത്തിലാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ടെക്‌സാസ്, ലൂസിയാന, അലബാമ, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ അതിശൈത്യ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ തന്നെ വാഷിങ്ടണ്‍ മുതല്‍ ഫ്‌ളോറിഡ വരെ താപനില താഴ്ന്നു തുടങ്ങി. പല ഭാഗത്തും വൈദ്യുതി പ്രതിസന്ധി കൂടിയുണ്ടായതോടെ ജനജീവിതം കടുത്ത ദുരിതത്തിലായി.

Other News in this category



4malayalees Recommends