വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണം ; തലക്കും കണ്ണിനും കഴുത്തിലും ഗുരുതരമായി പരുക്കേറ്റു

വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണം ; തലക്കും കണ്ണിനും കഴുത്തിലും ഗുരുതരമായി പരുക്കേറ്റു

വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റു. കൊല്ലം മയ്യനാട് പുല്ലിച്ചിറ സ്വദേശി ആതിരയുടെയും രാജേഷിന്റെയും മകന്‍ അര്‍ണവ് ആദവിനാണ് നായ്ക്കളുടെ കടിയേറ്റത്.ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ കളിക്കുകയായിരുന്ന അര്‍ണവിനെ കൂട്ടമായി എത്തിയ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.

കുഞ്ഞിനെ കടിച്ചെടുത്ത് അഞ്ച് മീറ്റര്‍ ദൂരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി റോഡിലിട്ടും കടിച്ചു. ഈ സമയം അതു വഴി വന്ന ബൈക്ക് യാത്രക്കാരനും അയല്‍വാസിയും ചേര്‍ന്ന് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തലക്കും കണ്ണിനും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ അര്‍ണവിനെ ആദ്യം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടം നടക്കുന്ന സമയം അര്‍ണവും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മുത്തശ്ശി അടുക്കള ഭാഗത്തേക്ക് പോയ ശേഷമായിരുന്നു തെരുവുനായ്ക്കളുടെ അക്രമം. ദേഹമാസകലം കടിയേറ്റ കുഞ്ഞിനെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.



Other News in this category



4malayalees Recommends