ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ ബാധിച്ചേക്കും ; പണം കൈമാറിയില്ലെങ്കില്‍ പദ്ധതി വൈകുമെന്ന് സര്‍ക്കാരിനെ അറിയിച്ചതായി റിപ്പോര്‍ട്ട്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ ബാധിച്ചേക്കും ; പണം കൈമാറിയില്ലെങ്കില്‍ പദ്ധതി വൈകുമെന്ന് സര്‍ക്കാരിനെ അറിയിച്ചതായി റിപ്പോര്‍ട്ട്
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ആഗോള തലത്തില്‍ നേരിടുന്ന പ്രതിസന്ധി വിഴിഞ്ഞ തുറമുഖ നിര്‍മാണത്തെയും ബാധിക്കുമെന്ന് സൂചന. ഇത് സര്‍ക്കാരിനെ അദാനി ഗ്രൂപ്പ് അനൗദ്യോഗികമായി അറിയിച്ചുവെന്നും സൂചനയുണ്ട്. എത്രയും പെട്ടെന്ന് പണം കൈമാറിക്കിട്ടിയാല്‍ മാത്രമേ പദ്ധതി ഉദ്ദേശിക്കുന്ന സമയത്ത് പൂര്‍ത്തിയാവുകയുളളുവെന്ന് അദാനി പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അത് കൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പൂര്‍ത്തികരണത്തിനായി 2850 കോടി അടിയന്തിരമായി കടമെടുക്കാന്‍ സര്‍ക്കാര്‍ തുനിയുന്നത്. ഇതില്‍ 800 കോടി വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപയും, വിഴിഞ്ഞം റെയില്‍വേ ലൈനിനായി 1000 കോടിയുമാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്.

വിഴിഞ്ഞത്ത് ഓണത്തിന് കപ്പലടുക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് ഏതറ്റം വരെ പോയേ മതിയാകൂ. അതേ സമയം വായ്പ എടുക്കാനുള്ള പരിധി കവിഞ്ഞത് കൊണ്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും വായ്പ നല്‍കാനുള്ള സാധ്യതയും കുറവാണ്. അത് കൊണ്ടാണ് ഹഡ്‌കോയെയും സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും വായ്പക്കായി ആശ്രിയിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന് എടുക്കാന്‍ അനുവദനീയമായ കടത്തിന്റെ പരിധി കഴിഞ്ഞിരിക്കുകയാണ്. ഇനി കടം എടുത്താല്‍ കേരളത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ ആകടം ഉള്‍പ്പെടുത്തുമെന്നത് കൊണ്ട് സംസ്ഥാനത്തിന്റെ വിഹിതം കുറയും

Other News in this category



4malayalees Recommends