നാലുമക്കളുമായി പ്രണയിച്ചയാളെ കാണാന്‍ ഇന്ത്യയിലേക്കെത്തിയ സീമ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ ; ഇരു രാജ്യങ്ങളേയും സമ്മര്‍ദ്ദത്തിലാക്കി ഒരു 'പ്രണയം'

നാലുമക്കളുമായി പ്രണയിച്ചയാളെ കാണാന്‍ ഇന്ത്യയിലേക്കെത്തിയ സീമ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ ; ഇരു രാജ്യങ്ങളേയും സമ്മര്‍ദ്ദത്തിലാക്കി ഒരു 'പ്രണയം'
മൊബൈല്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെടുകയും വളരുകയും ചെയ്ത പ്രണയം സാക്ഷാത്കരിക്കാന്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് 1500ലേറെ കിലോമീറ്ററുകള്‍ വെല്ലുവിളികളെ അതിജീവിച്ചാണ് നാലുകുട്ടികളെയുമെടുത്ത് സീമ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയത്.

മെയ് മാസത്തിലാണ് സീമ ഹൈദര്‍ ഇന്ത്യന്‍ കാമുകനായ 22കാരന്‍ സച്ചിനെ തേടി ഇന്ത്യയിലെത്തിയത്. ഒരുമാസത്തോളം ആരുമറിയാതെ താമസിച്ചെങ്കിലും പിന്നീട് സംഭവം പുറത്തറിഞ്ഞു. ദുബായ്, നേപ്പാള്‍ വഴിയായിരുന്നു യാത്ര. സച്ചിനൊപ്പം ജീവിച്ചാല്‍ മതിയെന്നും പാകിസ്ഥാനിലേക്കില്ലെന്നുമാണ് സീമയുടെ നിലപാട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയാണ് സീമയുടെ സ്വദേശം. ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നാണ് സീമ പറയുന്നത്.

എന്നാല്‍, നിയമപരമായ തടസ്സങ്ങള്‍ക്കൊപ്പം ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്‌നമായി ഇവരുടെ പ്രണയം മാറിയേക്കാമെന്നും അഭിപ്രായമുയരുന്നു. സീമ ഹൈദറെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ രം?ഗത്തുവന്നു. സീമാ ഹൈദര്‍ പാക് ചാരയാണെന്ന് വരെ ആരോപണമുയരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം സീമ ഹൈദര്‍, സച്ചിന്‍, സച്ചിന്റെ പിതാവ് നേത്രപാല്‍ സിങ് എന്നിവരെയും ചോദ്യം ചെയ്തു. 72 മണിക്കൂറിനുള്ളില്‍ സീമയെയും കുട്ടികളെയും ഇന്ത്യയില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാ?ഗം സമരവും നടത്തി.

പാകിസ്ഥാന്‍ സര്‍ക്കാറും സീമയുടെ ഒളിച്ചോട്ടത്തെ ഗൗരവമായാണ് സമീപിച്ചത്. സീമയുടെ ഇന്ത്യന്‍ യാത്രക്ക് പിന്നില്‍ മറ്റെന്തെങ്കിലുമുണ്ടോയെന്നും പാക് രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷിച്ചു. എന്നാല്‍ ഒളിച്ചോട്ടത്തിന് പ്രചോദനം പ്രണയം മാത്രമാണെന്ന് പാതിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സീമയെ തിരിച്ചയച്ചില്ലെങ്കില്‍ മുംബൈ മോഡല്‍ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനിലെ തീവ്രവിഭാ?ഗം സംഘടനയും ഭീഷണി മുഴക്കി.

Other News in this category



4malayalees Recommends