ഏജ്ഡ് കെയര്‍ ഹോമില്‍ 76 വയസ്സുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം; അക്രമിയുടെ ജനനേന്ദ്രിയത്തില്‍ തൊഴിച്ച് വയോധിക രക്ഷപ്പെട്ടു

ഏജ്ഡ് കെയര്‍ ഹോമില്‍ 76 വയസ്സുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം; അക്രമിയുടെ ജനനേന്ദ്രിയത്തില്‍ തൊഴിച്ച് വയോധിക രക്ഷപ്പെട്ടു
കോഫ്‌സ് ഹാര്‍ബറില്‍ ഏജ്ഡ് കെയര്‍ ഹോമില്‍ 76 വയസ്സുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നത് ഭീതിജനകമായ സംഭവമെന്ന് പോലീസ്. പുതുവര്‍ഷത്തില്‍ ദിനത്തില്‍ ഹോമില്‍ അതിക്രമിച്ച് കടക്കുകയും, ലൈംഗികമായി അക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി 29-കാരന്‍ ഹെയ്‌ഡെന്‍ കാള്‍ സ്‌കിന്നറെ പോര്‍ട്ട് മാക്വാറി ലോക്കല്‍ കോടതിയില്‍ ഹാജരാക്കി.

ജനുവരി 1-നാണ് കോഫ്‌സ് ഹാര്‍ബറിലെ ഏജ്ഡ് കെയര്‍ ഹോമില്‍ നിന്നും വിളി വരുന്നതെന്ന് സ്‌റ്റേറ്റ് ക്രൈം കമ്മാന്‍ഡ്‌സ് സെക്‌സ് ക്രൈംസ് സ്‌ക്വാഡ് കമ്മാന്‍ഡര്‍ ഡിറ്റക്ടീവ് സൂപ്രണ്ട് ജെയിന്‍ ഡോഹെര്‍ട്ടി പറഞ്ഞു. ഒരു പുരുഷന്‍ സ്ത്രീയുടെ മുറിയിലെത്തി ലൈംഗികമായി ഉപദ്രവിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

മുറിയില്‍ വെച്ച് അക്രമിക്കാന്‍ ശ്രമിക്കവെ വയോധിക ഇയാളുടെ ജനനേന്ദ്രിയത്തില്‍ തൊഴിച്ചു. മുഖത്ത് മാന്തുകയും ചെയ്തു. ഇതോടെ അക്രമി പിന്‍വാങ്ങി. ഈ സമയത്ത് സ്ത്രീ നൈറ്റ് ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ഓടുകയായിരുന്നു.

പ്രതി മതില്‍ ചാടിക്കടന്നും രക്ഷപ്പെട്ടു. പിന്നീട് സ്‌കിന്നറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Other News in this category



4malayalees Recommends