സിഡ്‌നി ആശുപത്രിയില്‍ രോഗി സ്ത്രീ രോഗികളെ അക്രമിച്ചു; തല ചുമരില്‍ ഇടിച്ച 81 വയസ്സുകാരി ഗുരുതരാവസ്ഥയില്‍

സിഡ്‌നി ആശുപത്രിയില്‍ രോഗി സ്ത്രീ രോഗികളെ അക്രമിച്ചു; തല ചുമരില്‍ ഇടിച്ച 81 വയസ്സുകാരി ഗുരുതരാവസ്ഥയില്‍
സിഡ്‌നിയിലെ ആശുപത്രിയില്‍ വനിതാ രോഗികള്‍ക്ക് നേരെ അക്രമം. 81 വയസ്സുള്ള സ്ത്രീയെ ശ്വാസം മുട്ടിക്കുകയും, തല ചുമരില്‍ ഇടിക്കുകയും ചെയ്ത പ്രതിക്കെതിരെ കുറ്റം ചുമത്തി.

ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് ബാങ്ക്‌സ്ടൗണ്‍ ലിഡ്‌കോംബ് ഹോസ്പിറ്റലിലേക്ക് പോലീസ് എത്തുന്നത്. ഒരു രോഗിയെ അക്രമിച്ചെന്നായിരുന്നു വിവരം. 63, 58 വയസ്സുള്ള രണ്ട് സ്ത്രീകളെ അക്രമിച്ചെന്ന് പോലീസ് സ്ഥിരീകരിച്ചു.

ആശുപത്രിയിലെ രോഗിയായിരുന്ന 28-കാരന്‍ റിച്ചാര്‍ഡ് പോ ലുന്‍ ലിമാണ് മറ്റ് രോഗികളെ അക്രമിച്ചത്. എന്നാല്‍ അക്രമത്തിന് ഇരയായ 81 വയസ്സുള്ള സ്ത്രീ ഗുരുതരാവസ്ഥയിലാണ്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് തല ചുമരില്‍ ഇടിച്ചതോടെ ഇവരുടെ ബോധം പോയി.

സംഭവത്തില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെന്ന് ആശുപത്രി വക്താവ് അറിയിച്ചു. ലിമിനെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ ക്ലിയറന്‍സിന് ശേഷം ഇയാളെ ബാങ്ക്‌സ്ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
Other News in this category



4malayalees Recommends