വിക്ടോറിയയ്ക്ക് മുന്നറിയിപ്പ്; അതിശക്തമായ മഴ പെയ്തിറങ്ങുമെന്ന് മുന്നറിയിപ്പ്; നാളെയും ആഞ്ഞടിക്കും, വെള്ളപ്പൊക്കത്തിന് സാധ്യതയേറി

വിക്ടോറിയയ്ക്ക് മുന്നറിയിപ്പ്; അതിശക്തമായ മഴ പെയ്തിറങ്ങുമെന്ന് മുന്നറിയിപ്പ്; നാളെയും ആഞ്ഞടിക്കും, വെള്ളപ്പൊക്കത്തിന് സാധ്യതയേറി
അതിശക്തമായ മഴ പെയ്തിറങ്ങുമ്പോള്‍ വിക്ടോറിയക്കാര്‍ക്ക് വെള്ളപ്പൊക്കത്തെ പേടിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇന്നും, നാളെയും സ്റ്റേറ്റില്‍ മഴ കനക്കുമെന്നാണ് അറിയിപ്പ്.

കാലാവസ്ഥ വളരെ മോശമായി മാറുന്നതോടെ വിക്ടോറിയയില്‍ ഉടനീളം പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് എമര്‍ജന്‍സി സര്‍വ്വീസുകള്‍ പറഞ്ഞു.

ഏകദേശം 150 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത പ്രവചിക്കുന്നത്. എന്നാല്‍ കൊടുങ്കാറ്റ് തേടിയെത്തിയാല്‍ ഇത് 200 മില്ലിമീറ്ററില്‍ ഏറെയായി ഉയരാം. കഴിഞ്ഞ ആഴ്ചത്തെ മഴയില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇനിയും മഴ കനത്താല്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്.

നോര്‍ത്ത് വെസ്റ്റ് ഭാഗത്ത് നിന്നും ആരംഭിക്കുന്ന മോശം കാലാവസ്ഥ, സൗത്ത് വെസ്റ്റിലേക്കും, പിന്നീട് സെന്‍ഡ്രല്‍, നോര്‍ത്ത് സെന്‍ഡ്രല്‍ ഭാഗത്തേക്കും, ഒടുവില്‍ ഈസ്റ്റ് മേഖലയിലേക്കും നീങ്ങുമെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് കമ്മീഷണര്‍ റിക്ക് നഗെന്റ് പറഞ്ഞു. വിക്ടോറിയയിലെ ജനങ്ങള്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Other News in this category



4malayalees Recommends