ഓസ്‌ട്രേലിയയില്‍ ഓരോ 30 മിനിറ്റിലും ഒരു മെലനോമ രോഗിയെ കണ്ടെത്തുന്നു; ജിപി ചെലവുകള്‍ ഉയരുന്നതിനാല്‍ ക്യാന്‍സര്‍ രോഗം തിരിച്ചറിയാന്‍ വൈകുമെന്ന് ആശങ്ക

ഓസ്‌ട്രേലിയയില്‍ ഓരോ 30 മിനിറ്റിലും ഒരു മെലനോമ രോഗിയെ കണ്ടെത്തുന്നു; ജിപി ചെലവുകള്‍ ഉയരുന്നതിനാല്‍ ക്യാന്‍സര്‍ രോഗം തിരിച്ചറിയാന്‍ വൈകുമെന്ന് ആശങ്ക
ഓസ്‌ട്രേലിയയില്‍ ഓരോ 30 മിനിറ്റിലും ഒരാള്‍ക്ക് വീതം മെലനോമ സ്ഥിരീകരിക്കുന്നുവെന്നാണ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്ഡബ്യുവിന്റെ കണക്ക്. ഇത് പ്രകാരം ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കിന്‍ ക്യാന്‍സര്‍ കാണുന്നത് ഇവിടെയാണ്.

ഈ വര്‍ഷം 16,800 ഓസ്‌ട്രേലിയക്കാര്‍ക്കെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഡോക്ടര്‍ അപ്പോയിന്റ്‌മെന്റിന് ചെലവുകള്‍ ഉയരുന്നതിനാല്‍ നിരവധി ആളുകള്‍ സ്‌കിന്‍ പരിശോധന ഒഴിവാക്കുന്നതായാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് സൗജന്യ മെലനോമ സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തണമെന്നാണ് മെലനോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓസ്‌ട്രേലിയ ആവശ്യപ്പെടുന്നു.

2022, 2023 വര്‍ഷങ്ങളില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികളില്‍ ഏഴ് ശതമാനം പേരാണ് ജിപിയെ കാണുന്നത് വൈകിക്കുകയോ, പൂര്‍ണ്ണമാിയ ഒഴിവാക്കുകയോ ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 3.5 ശതമാനം കൂടുതലാണിത്.
Other News in this category



4malayalees Recommends