വിദേശ പൗരന്‍മാരെ സൈന്യത്തില്‍ ജോലിക്കെടുക്കാന്‍ ഓസ്‌ട്രേലിയ! പൗരന്‍മാര്‍ അല്ലാത്തവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യാന്‍ ആലോചന

വിദേശ പൗരന്‍മാരെ സൈന്യത്തില്‍ ജോലിക്കെടുക്കാന്‍ ഓസ്‌ട്രേലിയ! പൗരന്‍മാര്‍ അല്ലാത്തവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യാന്‍ ആലോചന
ഒരു രാജ്യത്തിന്റെ സൈന്യം അവിടുത്തെ പൗരന്‍മാര്‍ ഉള്‍പ്പെട്ടതാകുകയാണ് പതിവ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ചിലപ്പോള്‍ ഇതിന് വിപരീതമായ ഒരു സൈന്യം രൂപപ്പെട്ടേക്കാമെന്നതാണ് അവസ്ഥ.

ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ ചേരാന്‍ പൗരന്‍മാരല്ലാത്ത ആളുകളെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യാനാണ് ഫെഡറല്‍ ഗവണ്‍മെന്റ് ആലോചിക്കുന്നത്.

'പ്രതിരോധ സേനയെ വളര്‍ത്താന്‍ എല്ലാ തരത്തിലുള്ള ഓപ്ഷനുകളും പരിശോധിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ സൗഹൃദ സേനകളുമായി ചേര്‍ന്ന് വളര്‍ത്തിയെടുക്കുന്നത് ഉള്‍പ്പെടെ പദ്ധതികള്‍ ഇതില്‍ പെടും', ആക്ടിംഗ് പ്രതിരോധ മന്ത്രി മാറ്റ് കിയോഗ് പറഞ്ഞു.

പസഫിക് രാജ്യങ്ങളായ ടുവാലു, ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ അനുഭവസമ്പത്തുള്ള സൈനികരെയും, വനിതാ സൈനികരെയും റാഞ്ചാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കിയോഗ് വ്യക്തമാക്കി.

Other News in this category



4malayalees Recommends