ഹെറോയിന്‍ കടത്ത്; നാല് പേര്‍ അറസ്റ്റില്‍, മയക്കുമരുന്നും പിടിച്ചെടുത്തു; പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

ഹെറോയിന്‍ കടത്ത്; നാല് പേര്‍ അറസ്റ്റില്‍, മയക്കുമരുന്നും പിടിച്ചെടുത്തു; പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി
വിക്ടോറിയ പോലീസ് നടത്തിയ തെരച്ചിലിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും മയക്കുമരുന്നും പിടിച്ചെടുത്തു. ഹെറോയിന്‍ കടത്ത് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറയുന്നു.

നോബിള്‍ പാര്‍ക്കിലെ കൊറിഗാന്‍ റോഡിലുള്ള വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഹെറോയിന്‍, മെത്തെംഫെറ്റമിന്‍, കഞ്ചാവ്, മെത്തഡോണ്‍ എന്നിങ്ങനെയുള്ളവയാണ് പോലീസ് കണ്ടെടുത്തത്.

സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ പല കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചു. ഗ്രേറ്റര്‍ ഡാന്‍ഡെനോംഗില്‍ നടക്കുന്ന ഹെറോയിന്‍ കടത്തിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

ഇതുവരെ 40 പേരാണ് വിവിധ ഇടങ്ങളിലായി പിടിയിലായത്. ഡിസംബര്‍ 22ന് സ്പ്രിംഗ്വെയിലില്‍ നടന്ന കൂട്ട അറസ്റ്റില്‍ മാത്രം 25 പേര്‍ അറസ്റ്റിലായി.
Other News in this category



4malayalees Recommends