2024-ല്‍ ആദ്യ കോവിഡ് തരംഗം നേരിട്ട് വിക്ടോറിയ; പുതിയ സബ് വേരിയന്റ് പണിതുടങ്ങി; ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന

2024-ല്‍ ആദ്യ കോവിഡ് തരംഗം നേരിട്ട് വിക്ടോറിയ; പുതിയ സബ് വേരിയന്റ് പണിതുടങ്ങി; ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന
വിക്ടോറിയ വീണ്ടും ഒരു കോവിഡ് 19 തരംഗം നേരിടുന്നു. സമൂഹവ്യാപനം ശക്തമായതോടെ സ്‌റ്റേറ്റില്‍ വീണ്ടും ആശുപത്രി അഡ്മിഷനുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.

കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 വൈറസാണ് ഇപ്പോള്‍ വിക്ടോറിയയില്‍ ശക്തിയാര്‍ജ്ജിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും ഈ വേരിയന്റ് ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്.

ഏഴ് ദിവസത്തെ ശരാശരി ആശുപത്രി അഡ്മിഷനുകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി 377 എന്ന നിലയിലാണ്. നവംബറിലും വലിയ തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത തോതില്‍ കേസുകള്‍ രേഖപ്പെടുത്തുന്നില്ല. 488 ആശുപത്രി അഡ്മിഷനുകളാണ് ആ ഘട്ടത്തില്‍ ഏഴ് ദിവസത്തെ ശരാശരി ഉണ്ടായിരുന്നത്.

കോവിഡിന്റെ അപകടം അമിതമായി നേരിടുന്ന ആളുകളെ സംരക്ഷിക്കാന്‍ നയങ്ങള്‍ ഉത്തേജിപ്പിക്കാന്‍ ഹൗസിംഗ്, കെയര്‍ മേഖലകളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Other News in this category



4malayalees Recommends