ശക്തമായ കൊടുങ്കാറ്റ് നേരിടാന്‍ ഒരുങ്ങി വിക്ടോറിയ; കനത്ത മഴയും, ജീവന്‍ അപകടത്തിലാക്കുന്ന വെള്ളപ്പൊക്ക ഭീഷണിയും ഉയരുന്നു; ജനങ്ങളെ ഒഴിപ്പിക്കുന്നു

ശക്തമായ കൊടുങ്കാറ്റ് നേരിടാന്‍ ഒരുങ്ങി വിക്ടോറിയ; കനത്ത മഴയും, ജീവന്‍ അപകടത്തിലാക്കുന്ന വെള്ളപ്പൊക്ക ഭീഷണിയും ഉയരുന്നു; ജനങ്ങളെ ഒഴിപ്പിക്കുന്നു
അപകടകരമായ തോതില്‍ വെള്ളപ്പൊക്കം ഉയരാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് ജനങ്ങളെ വിക്ടോറിയയില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. ഒരു പട്ടണത്തില്‍ മാത്രം അര്‍ദ്ധരാത്രിയോടെ 184 എംഎം വരെ മഴ പെയ്തിറങ്ങിയതോടെയാണ് അധികൃതര്‍ ഈ നീക്കം നടത്തുന്നത്.

സെന്‍ഡ്രല്‍ വിക്ടോറിയയിലെ യിയാ, സെയ്മര്‍, റോച്ചെസ്റ്റര്‍ പട്ടണങ്ങളിലാണ് എമര്‍ജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയും, കടുത്ത ഇടിമിന്നലുമാണ് സ്റ്റേറ്റില്‍ ആഞ്ഞടിക്കുന്നത്.

2022-ല്‍ വെള്ളപ്പൊക്കം നേരിട്ട റോച്ചെസ്റ്ററില്‍ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നല്‍കിയെന്ന് സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വ്വീസസ് പറഞ്ഞു. ഈ മേഖലയില്‍ ജോലി ചെയ്യുകയോ, താമസിക്കുകയോ, ഹോളിഡേയില്‍ പോകുകയോ ചെയ്യുന്നവര്‍ അടിയന്തരമായി ഒഴിയാന്‍ അലേര്‍ട്ട് പറയുന്നു.

വെള്ളപ്പൊക്ക ജലം കൂടുതല്‍ ഉയരുകയാണ്. അര്‍ദ്ധരാത്രിയില്‍ ഇത് തുടരും, മുന്നറിയിപ്പ് വ്യക്തമാക്കി.
Other News in this category



4malayalees Recommends