1.2 മില്ല്യണ്‍ ഡോളറിന്റെ 'പല്ലി കച്ചവടം'; ഓസ്‌ട്രേലിയയില്‍ നിന്നും ഹോങ്കോംഗിലേക്ക് കടത്താന്‍ ശ്രമിച്ച പല്ലികളെ പിടികൂടി

1.2 മില്ല്യണ്‍ ഡോളറിന്റെ 'പല്ലി കച്ചവടം'; ഓസ്‌ട്രേലിയയില്‍ നിന്നും ഹോങ്കോംഗിലേക്ക് കടത്താന്‍ ശ്രമിച്ച പല്ലികളെ പിടികൂടി
ഓസ്‌ട്രേലിയയില്‍ മാത്രം കാണുന്ന തരത്തിലുള്ള നൂറുകണക്കിന് പല്ലികളെ അനധികൃതമായി ഹോങ്കോംഗിലേക്ക് കടത്താന്‍ ശ്രമിച്ച ക്രിമിനല്‍ സംഘത്തിന്റെ ശ്രമം തകര്‍ത്ത് അധികൃതര്‍.

1.2 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വിപണി മൂല്യമുള്ള പല്ലികളെയാണ് കടത്താന്‍ ശ്രമിച്ചകെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. സിഡ്‌നിയില്‍ നിന്നും സംഭവത്തില്‍ പങ്കുള്ള മൂന്ന് പുരുഷന്‍മാരും, ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്.

ഏകദേശം 257 പല്ലികളും, മൂന്ന് പാമ്പുകളുമാണ് പോലീസ് പിടിച്ചെടുത്തത്. ഇവയെ വളരെ മോശം സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്. ഈ ഉരഗങ്ങള്‍ക്ക് ചികിത്സ നല്‍കി കാട്ടിലേക്ക് മടക്കി അയച്ചിട്ടുണ്ട്.

സെപ്റ്റംബറിലാണ് ജീവനുള്ള 59 പല്ലികളെ ഒന്‍പത് ചെറിയ കണ്ടെയ്‌നറുകളില്‍ ഹോങ്കോംഗിലേക്ക് കൊണ്ടുപോകുന്നതിനിടെ പിടിച്ചത്. ഇതോടെയാണ് ഇത്തരം കള്ളക്കടത്ത് പിടിക്കാന്‍ പോലീസ് ടാക്‌സ്‌ഫോഴ്‌സ് തുടങ്ങിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ന്യൂ സൗത്ത് വെയില്‍സില്‍ ഓഫീസര്‍മാര്‍ റെയ്ഡ് നടത്തി വരികയായിരുന്നു.
Other News in this category



4malayalees Recommends