യുഎസ് കമ്പനിയുടെ ആഘോഷം ; ഇരുമ്പു കൂട്ടില്‍ സ്റ്റേജിലേക്ക് ഇറങ്ങിയ സിഇഒയ്ക്ക് കയര്‍ പൊട്ടിവീണ് ദാരുണാന്ത്യം

യുഎസ് കമ്പനിയുടെ ആഘോഷം ; ഇരുമ്പു കൂട്ടില്‍ സ്റ്റേജിലേക്ക് ഇറങ്ങിയ സിഇഒയ്ക്ക് കയര്‍ പൊട്ടിവീണ് ദാരുണാന്ത്യം
രാമോജി ഫിലിം സിറ്റിയില്‍ യുഎസ് സ്‌ഫോറ്റ്വെയര്‍ കമ്പനിയുടെ രജത ജൂബിലിയുടെ ആഘോഷങ്ങള്‍ക്കിടെ സ്‌റ്റേജിലുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ സിഇഒയ്ക്ക് ദാരുണാന്ത്യം. കമ്പനിയുടെ പ്രസിഡന്റിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിസ്‌ടെക്‌സ് ഏഷ്യ പസഫിക് പ്രൈവറ്റ് ലിമിറ്റര്‍ എന്ന കമ്പനിയുടെ ഇല്ലിനോയിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഇഒ സഞ്ജയ് ഷാ (56) ആണ് മരിച്ചത്. കമ്പനി പ്രസിഡന്റ് വിശ്വനാഥ രാജു ദത്തിയ ഗുരുതരാവസ്ഥയിലാണ്.

സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ തുടക്കത്തില്‍ ഇരുവരേയും ഇരുമ്പു കൂടിനുള്ളില്‍ മുകളില്‍ നിന്ന് സ്റ്റേജിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു വശത്തെ കയര്‍ പൊട്ടിയതോടെ ഇരുമ്പു കൂടി ചെരിയുകയും 15 അടി ഉയരത്തില്‍ നിന്ന് കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുകയുമായിരുന്നു. വൈകീട്ട് 7.40 ഓടെയാണ് അപകടമുണ്ടായത്.

പരിപാടിക്കിടെ ഇരുമ്പു കൂട്ടില്‍ നിന്ന് ജീവനക്കാരെ കൈവീശി ഇരുവരും താഴേക്ക് വരുന്നതിനിടെ കയര്‍ പൊട്ടി അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷായുടെ ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category



4malayalees Recommends