ന്യൂ സൗത്ത് വെയില്‍സിലെ ബാങ്ക്‌സ്ടൗണില്‍ ആശുപത്രിയില്‍ രോഗിക്ക് നേരെ അക്രമണം; പ്രായമായ സ്ത്രീ കൊല്ലപ്പെട്ടു

ന്യൂ സൗത്ത് വെയില്‍സിലെ ബാങ്ക്‌സ്ടൗണില്‍ ആശുപത്രിയില്‍ രോഗിക്ക് നേരെ അക്രമണം; പ്രായമായ സ്ത്രീ കൊല്ലപ്പെട്ടു
ന്യൂ സൗത്ത് വെയില്‍സിലെ ആശുപത്രിയില്‍ അക്രമം നേരിട്ട പ്രായമായ സ്ത്രീ മരിച്ചതായി പോലീസ്. ഒരു മാസം മുന്‍പാണ് അക്രമസംഭവം അരങ്ങേറിയത്.

ജനുവരി 4 പുലര്‍ച്ചെ 3-നാണ് ബാങ്ക്‌സ്ടൗണ്‍-ലിഡ്‌കോംബ് ഹോസ്പിറ്റലിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിക്കുന്നത്. ഒരു രോഗി ഇവിടെയുള്ള പലരെയും അക്രമിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

27-കാരനായ റിച്ചാര്‍ഡ് പോ ലിം എന്നയാള്‍ 58, 63 വയസ്സുള്ള രണ്ട് സ്ത്രീകളെയാണ് മര്‍ദ്ദനത്തിന് ഇരയാക്കിയത്. 80 വയസ്സുള്ള മറ്റൊരു സ്ത്രീയെ ഇടിക്കുകയും ശ്വാസം മുട്ടിക്കുകയും, തല എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ചുമരില്‍ ഇടിക്കുകയും ചെയ്തു.

മറ്റ് രണ്ട് സ്ത്രീകളുടെ അമ്മയാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തില്‍ ബോധം നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന 80-കാരി വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

അറസ്റ്റിലായ ലിമ്മിന് എതിരെ ഗുരുതരമായി ശരീരത്തിന് പരുക്കേല്‍പ്പിച്ചതിനും, ഒരു വ്യക്തിയെ ശ്വാസം മുട്ടിച്ചതിനും, മര്‍ദ്ദിച്ചതിനും ഉള്‍പ്പെടെയാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്. ഇയാള്‍ ബര്‍വുഡ് ലോക്കല്‍ കോടതിയില്‍ ഹാജരാക്കി.

Other News in this category



4malayalees Recommends