7 കൊലയാളികള്‍, 37 ലൈംഗിക കുറ്റവാളികള്‍, 72 ഗുരുതര ക്രിമിനലുകള്‍; ഹൈക്കോടതി ഉത്തരവില്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനില്‍ നിന്നും തുറന്നുവിട്ട കുറ്റവാളികളുടെ പട്ടിക പുറത്ത്; വിമര്‍ശനം ഏറ്റുവാങ്ങി പ്രധാനമന്ത്രി

7 കൊലയാളികള്‍, 37 ലൈംഗിക കുറ്റവാളികള്‍, 72 ഗുരുതര ക്രിമിനലുകള്‍; ഹൈക്കോടതി ഉത്തരവില്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനില്‍ നിന്നും തുറന്നുവിട്ട കുറ്റവാളികളുടെ പട്ടിക പുറത്ത്; വിമര്‍ശനം ഏറ്റുവാങ്ങി പ്രധാനമന്ത്രി
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനില്‍ നിന്നും സ്വതന്ത്രരാക്കിയവരുടെ പട്ടിക പുറത്തുവന്നതോടെ വിമര്‍ശനം നേരിട്ട് ആന്തണി ആല്‍ബനീസ്. വിട്ടയച്ചവരില്‍ ഏഴ് കൊലയാളികളും, 37 ലൈംഗിക കുറ്റവാളികളും, 72 ഗുരുതര ക്രിമിനലുകളും ഉണ്ടെന്നാണ് കണ്ടെത്തല്‍.

എന്നാല്‍ അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 149 തടവുകാരെ വിട്ടയയ്ക്കാതെ മറ്റ് വഴികളുണ്ടായില്ലെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റ് വാദം. എന്നാല്‍ ജുഡീഷ്യറിയുടെ വിധി മറികടക്കാന്‍ കരുതല്‍ തടങ്കല്‍ പോലുള്ള വഴികള്‍ തേടാമായിരുന്നുവെന്ന് കൊളീഷന്‍ വാദിക്കുന്നു.

കോടതി ഉത്തരവിന്റെ പേരില്‍ 80 പേരെ ഉടനടി വിട്ടയയ്ക്കുകയായിരുന്നു. ഈ തീരുമാനത്തിന്റെ പേരില്‍ 300 കേസുകള്‍ കൂടി ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോം അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടതോടെ 16 ഗാര്‍ഹിക പീഡന കുറ്റവാളികളും, 13 മയക്കുമരുന്ന് കടത്തുകാരും, അഞ്ച് പേര്‍ കള്ളക്കടത്തിനും, അന്താരാഷ്ട്ര ഇടപാടുകള്‍ക്കും ശിക്ഷിക്കപ്പെട്ടവരമാണെന്ന് വ്യക്തമായത്.

വിട്ടയയ്ക്കപ്പെട്ടവരില്‍ അഞ്ച് പേര്‍ മാത്രമാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാത്തവരോ, താരതമ്യേന ചെറിയ കുറ്റങ്ങള്‍ ചെയ്തവരോ ആയിട്ടുള്ളത്. പുറത്തുവിട്ടവര്‍ ഇതിനകം ഓസ്‌ട്രേലിയക്കാര്‍ക്ക് എതിരെ 18 കുറ്റകൃത്യങ്ങള്‍ ചെയ്തുകഴിഞ്ഞതായി ലിബറല്‍ ഫ്രണ്ട്‌ബെഞ്ചര്‍ ജെയിംസ് പാറ്റേഴ്‌സണ്‍ പറഞ്ഞു.


Other News in this category



4malayalees Recommends