ന്യൂ സൗത്ത് വെയില്‍സില്‍നാലു ദിവസത്തിനിടെ 600 ഓളം പേര്‍ക്കെതിരെ ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തി

ന്യൂ സൗത്ത് വെയില്‍സില്‍നാലു ദിവസത്തിനിടെ 600 ഓളം പേര്‍ക്കെതിരെ ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തി
ന്യൂ സൗത്ത് വെയില്‍സില്‍നാലു ദിവസത്തിനിടെ 600 ഓളം പേര്‍ക്കെതിരെ ഗുരുതരമായ ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തി .ഓപ്പറേഷന്‍ അമറോക്ക് വി എന്ന് വിളിക്കപ്പെടുന്ന നാല് ദിവസത്തെ മിന്നല്‍ പരിശോധന ഫെബ്രുവരി 7 മുതല്‍ 10 വരെ നടന്നു, 590 പേരെ അറസ്റ്റ് ചെയ്യുകയും 1183 കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു.

അറസ്റ്റിലായവരില്‍ 229 പേര്‍ ഗുരുതരമായ ഗാര്‍ഹിക പീഡന കുറ്റത്തിന് പോലീസ് അന്വേഷിക്കുന്നവരാണ്.

5493 ഗാര്‍ഹിക പീഡന കേസുകളിലെ നടപടികള്‍ പൊലീസ് കൈക്കൊണ്ടു. ഇത്തരത്തിലുള്ള പൊലീസ് നടപടി ക്രിമിനലുകള്‍ക്ക് ശക്തമായ സന്ദേശം നല്‍കുമെന്ന് ന്യൂ സൗത്ത് വെയില്‍ പൊലീസ്മിനിസ്റ്റര്‍ യാസ്മിന്‍ കാറ്റ്‌ലി പറഞ്ഞു.

ഗാര്‍ഹികകുടുംബ പീഡന കുറ്റവാളികള്‍ക്കെതിരെയുള്ള എക്കാലത്തെയും വലിയ നടപടിയാണ് ഓപ്പറേഷന്‍ അമറോക്ക് വി എന്നും ഇത് കൊലപാതകമുള്‍പ്പെടെ ക്രൂരതകളിലേക്ക് പോകാതെ ക്രിമിനലുകളെ പിടികൂടി സമാധാനം കൊണ്ടുവരുമെന്നും പൊലീസ് വിലയിരുത്തി.

Other News in this category



4malayalees Recommends