വിക്ടോറിയയില്‍ കാട്ടു തീ അണയ്ക്കാന്‍ ശ്രമിക്കവ അഗ്നിശമന സേനയുടെ അംഗങ്ങള്‍ക്ക് പരിക്കേറ്റു ; താപനില ഉയര്‍ന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

വിക്ടോറിയയില്‍ കാട്ടു തീ അണയ്ക്കാന്‍ ശ്രമിക്കവ അഗ്നിശമന സേനയുടെ അംഗങ്ങള്‍ക്ക് പരിക്കേറ്റു ; താപനില ഉയര്‍ന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
വിക്ടോറിയയില്‍ കടുത്ത ചൂടിന് ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ടാസ്മാനിയ , സൗത്ത് ഓസ്‌ട്രേലിയ, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയഎന്നീ സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗത്തിനും കാട്ടു തീയ്ക്കും സാധ്യതാ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിക്ടോറിയയില്‍ നൂറു കിലോമീറ്റര്‍ വേഗതയില്‍ ചൂടു കാറ്റു വീശുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് 38 സ്‌കൂളുകളും 17 ചൈല്‍ഡ് കെയര്‍ സെന്ററുകളും അടച്ചിട്ടു. ഗ്രാമ്പിയന്‍സ് നാഷണല്‍ പാര്‍ക്ക് മേഖലയിലുള്ളവര്‍ക്ക് അടിയന്തരമായി ഒഴിഞ്ഞുപോകാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇന്ന് ഉച്ചയോടെ ഒന്നിലധികം തീപിടിത്തങ്ങള്‍ നിയന്ത്രണാതീതമായി, ഗ്രാമ്പിയന്‍സ് നാഷണല്‍ പാര്‍ക്കില്‍ രണ്ട് വലിയ തീപിടുത്തങ്ങളാണ് ഉണ്ടായത്.

അതിനിടെ വിക്ടോറിയയുടെ പടിഞ്ഞാറ് ഭാഗത്ത് തീ അണയ്ക്കുന്നതിനിടെ അഞ്ച് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.

നൂറുകണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ തീ അണയ്ക്കാന്‍ അണിനിരന്നിട്ടുണ്ട്.

താപനില 40 ഡിഗ്രിയോട് അടുത്തതിനാല്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെല്ലാം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.





Other News in this category



4malayalees Recommends