കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. 5 മണ്ഡലങ്ങളില്‍ നിന്നായി 14 വനിതകള്‍ ഉള്‍പ്പെടെ 255 പേര്‍ മത്സര രംഗത്തുണ്ട്.
258 പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും മൂന്നു പേര്‍ പിന്നീട് പത്രിക പിന്‍വലിച്ചിരുന്നു. 1,2,3,4,5 മണ്ഡലങ്ങളില്‍ നിന്നായി യഥാക്രമം 47,53,37,68,,50 പേരാണ് മത്സരിക്കുന്നത്. 14 വനിതകളില്‍ 8 പേരും മൂന്നാം മണ്ഡലത്തില്‍ നിന്നാണ് .ഒരു മണ്ഡലത്തില്‍ നിന്ന് 10 പേര്‍ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് ഏപ്രില്‍ 4ന് തിരഞ്ഞെടുക്കുക. 2023 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 15 വനിതകള്‍ ഉള്‍പ്പെടെ 207 പേരാണ് മത്സരിച്ചത്.