ജോലി കണ്ടെത്തൂ, അല്ലെങ്കില്‍ ബെനഫിറ്റുകള്‍ നഷ്ടപ്പെടാന്‍ തയ്യാറായിക്കൊള്ളൂ! സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ വാളെടുത്ത് ഋഷി; കഴിഞ്ഞ വര്‍ഷം ജിപിമാര്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍; പണിയെടുക്കാത്തവരെ പണം കൊടുത്ത് വളര്‍ത്തില്ല?

ജോലി കണ്ടെത്തൂ, അല്ലെങ്കില്‍ ബെനഫിറ്റുകള്‍ നഷ്ടപ്പെടാന്‍ തയ്യാറായിക്കൊള്ളൂ! സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ വാളെടുത്ത് ഋഷി; കഴിഞ്ഞ വര്‍ഷം ജിപിമാര്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍; പണിയെടുക്കാത്തവരെ പണം കൊടുത്ത് വളര്‍ത്തില്ല?
ജോലി കണ്ടെത്താന്‍ തയ്യാറാകാത്തവരുടെ ബെനഫിറ്റുകള്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി. ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങളും, സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ നിലപാടുകളും പ്രഖ്യാപിക്കുകയായിരുന്നു ഋഷി സുനാക്.

ബെനഫിറ്റ് സിസ്റ്റം പരിഷ്‌കരിച്ച് കൂടുതല്‍ ആളുകളെ ജോലിക്ക് എത്തിക്കാനുള്ള സദാചാരപരമായ ദൗത്യമാണ് മുന്നോട്ട് വെയ്ക്കുന്നതെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്:

- ജോലി നേടുകയോ, ജോബ് ഓഫര്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് 12 മാസത്തിന് ശേഷം ബെനഫിറ്റുകള്‍ നഷ്ടമാകും.

- ഫുള്‍ടൈം വര്‍ക്ക് വീക്ക് ചെയ്യാത്തവരോട് അധിക ജോലി ചെയ്ത് ബെനഫിറ്റുകള്‍ നേടാന്‍ നിര്‍ബന്ധിക്കും.

- ആളുകള്‍ക്ക് ഓഫ് സിക്ക് എടുക്കാന്‍ ഒപ്പിട്ട് നല്‍കാനുള്ള ജിപിമാരുടെ അധികാരം പിന്‍വലിക്കും.

- യുകെയില്‍ 900,000 തൊഴില്‍ അവസരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സിക്ക് നോട്ടുകള്‍ക്ക് മേല്‍ നിയന്ത്രണം.

- ബെനഫിറ്റ് തട്ടിപ്പ് പിടിക്കാന്‍ എഐ ഉപയോഗിക്കും.

വര്‍ക്ക് കോച്ച് മുന്നോട്ട് വെയ്ക്കുന്ന നിബന്ധനകള്‍ പാലിക്കാത്തവരുടെ ബെനഫിറ്റുകള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകും. ജിപിമാര്‍ 'ഫിറ്റ് നോട്ട്' നല്‍കുന്ന രീതിയില്‍ നിന്നും മാറി തീരുമാനം ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്ക് വിടാനാണ് സുനാക് ആഗ്രഹിക്കുന്നത്.

നിലവില്‍ 2.8 മില്ല്യണ്‍ ജനങ്ങളാണ് ദീര്‍ഘകാല രോഗങ്ങളുടെ പേരില്‍ ജോലിയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത്. ജോലി ചെയ്യാന്‍ പ്രായത്തിലുള്ളവര്‍ക്ക് 69 ബില്ല്യണ്‍ പൗണ്ടാണ് ചെലവഴിക്കുന്നത്. സ്‌കൂള്‍ ബജറ്റിനേക്കാളും, ട്രാന്‍സ്‌പോര്‍ട്ട് ബജറ്റിനേക്കാളും, പോലീസിംഗ് ബജറ്റിലും കൂടുതലാണിത്, സുനാക് ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends