'പ്ലാസ്റ്റിക് സര്‍ജറി ഞാന്‍ ചെയ്തിട്ടില്ല, പക്ഷെ മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് '; ബോളിവുഡ് നടന്‍

'പ്ലാസ്റ്റിക് സര്‍ജറി ഞാന്‍ ചെയ്തിട്ടില്ല, പക്ഷെ മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് '; ബോളിവുഡ് നടന്‍
ബോളിവുഡിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് രാജ്കുമാര്‍ റാവു. ഷാഹിദ്, സിറ്റി ലൈറ്റ്, ദി വൈറ്റ് ടൈഗര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമകളില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് താരം. താരത്തിന്റേതായി ഇപ്പോള്‍ വൈറലാകുന്നത് ഒരു ചിത്രമാണ്.

താരം പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയനായിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ മുഖത്ത് മറ്റൊരു സര്‍ജറി ചെയ്തിട്ടുണ്ട് അത് പ്ലാസ്റ്റിക് സര്‍ജറി അല്ലെന്നും പറഞ്ഞിരിക്കുകയാണ് താരം. ബോളിവുഡ് മാധ്യമത്തിന് നല്‍കിയ ഒരഭിമുഖത്തിലാണ് രാജ്കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'എന്റെ ആദ്യ ചിത്രത്തിന്റെ ഓഡിഷന്‍ സമയത്ത് അഭിനയം ഇഷ്ട്ടപെട്ടെന്നും എന്നാല്‍ മുഖത്തിനു അല്പം ഭാരം ഉണ്ടെന്നും ഒരു സംവിധായകന്‍ പറഞ്ഞിരുന്നു. എന്റെ മുഖത്തെ ആ ഭാരം ഒഴിവാക്കാന്‍ സ്ഥിരമായി കാര്‍ഡിയോ ചെയ്യാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രം ഞാനും കണ്ടിരുന്നു. ആ ചിത്രത്തില്‍ ഉള്ള ആളെ കാണുമ്പോള്‍ ഏതോ കൊറിയന്‍ സ്റ്റാറിനെ പോലെയാണ് തോന്നുന്നത്. 10 വര്‍ഷം മുന്നേ ഡോക്ടറുടെ നിര്‍ദേശ പ്രകാരം താടിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപ്പോള്‍ എനിക്ക് കുറച്ചു കൂടെ ആത്മമസംതൃപ്തി ലഭിച്ചു. അത് പക്ഷെ പ്ലാസ്റ്റിക് സര്‍ജറി അല്ല' എന്നാണ് രാജ്കുമാര്‍ റാവു പറഞ്ഞത്.

Other News in this category



4malayalees Recommends