'മനുഷ്യ ദൈവം സാര്‍ അവര്'; ഹൃദയം കീഴടക്കി രാഘവ ലോറന്‍സ്

'മനുഷ്യ ദൈവം സാര്‍ അവര്'; ഹൃദയം കീഴടക്കി രാഘവ ലോറന്‍സ്
തമിഴ് നടന്‍ രാഘവ ലോറന്‍സ് സിനിമാ താരം എന്നതിലുപരി ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരം ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ നടന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭിന്നശേഷിക്കാരായ 13 പേര്‍ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ചിരിക്കുകയാണ് താരം, സ്‌കൂട്ടര്‍ നല്‍കുന്ന വിഡിയോ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ ലോറന്‍സ് പങ്കുവച്ചിട്ടുണ്ട്. 'മനുഷ്യ ദൈവം സാര്‍ അവര്' എന്നാണ് സ്‌കൂട്ടര്‍ ഏറ്റുവാങ്ങിയവര്‍ പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇവര്‍ക്ക് വീടും യാത്ര ചെയ്യാന്‍ വാഹനവും നല്‍കുമെന്ന് താരം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് സ്‌കൂട്ടറുകള്‍ നല്‍കിയതെന്ന് രാഘവ ലോറന്‍സ് പറഞ്ഞു. വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.



Other News in this category



4malayalees Recommends