സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടു ; പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ജോഷി

സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടു ; പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ജോഷി
വലിയ കഠിനാധ്വാനത്തിലാണ് തന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിയതെന്ന് സംവിധായകന്‍ ജോഷി. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടുവെന്നും ജോഷി പ്രതികരിച്ചു. ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ചയായിരുന്നു ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്. മോഷണവിവരം അറിഞ്ഞ ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100ലാണ് വിളിച്ചതെന്ന് അദ്ദേഹം പറയുന്നു. സംവിധായകന്‍ ജോഷിയാണെന്ന് പറയാതെയാണ് വിളിച്ചത്. പനമ്പിള്ളിനഗറിലെ വീട്ടില്‍ മോഷണം നടത്തിയെന്ന് അറിയിച്ചപ്പോള്‍ പനമ്പിള്ളിനഗര്‍ എവിടെയാണ് പുത്തന്‍കുരിശിലാണോ എന്നായിരുന്നു ചോദ്യം. ഇത് തന്നെ തീര്‍ത്തും നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ പറഞ്ഞ് സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പര്‍ നല്‍കി. എന്നാല്‍ ആ നമ്പറില്‍ വിളിക്കാതെ നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞുവെന്നും ജോഷി പറയുന്നു.

സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു പിന്നീട് കണ്ടത്. എസിപി പി രാജ്കുമാറിനായിരുന്നു ഏകോപന ചുമതല. കമ്മീഷണര്‍, ഡിസിപി, എസിപിമാര്‍ തുടങ്ങിയവരും സ്ഥലത്തെത്തി. വലിയ പരിശ്രമത്തിനൊടുവില്‍ പ്രതി കുടുങ്ങി. തന്റെ വീട്ടില്‍ മോഷണം നടന്നു, പ്രതിയെ പൊലീസ് കണ്ടെത്തി എന്നതിലല്ല കാര്യം. സമൂഹത്തിനും, മുഴുവന്‍ പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു അന്വേഷണം എന്നതിലാണ് കാര്യമെന്നും ജോഷി പ്രതികരിച്ചു.

Other News in this category



4malayalees Recommends