വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് യുഎസ് സേനയ്ക്കെതിരെ ആക്രമണം പുനരാരംഭിക്കാന്‍ സായുധ ഗ്രൂപ്പുകള്‍ തീരുമാനിച്ചതായി ഇറാഖിലെ കതൈബ് ഹിസ്ബുള്ള അറിയിച്ചു.
ഈ വര്‍ഷം ഫെബ്രുവരി ആദ്യത്തോടെ യുഎസിനെതിരായ ആക്രമണം ഇറാഖിലെ ഇറാന് പിന്തുണയുള്ള ഗ്രൂപ്പുകള്‍ അവസാനിപ്പിച്ചിരുന്നു. ഇതു തുടക്കം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.