സിറിയന്‍ ജനതയുടെ മോചനം, നല്ല വാര്‍ത്ത ; പരീക്ഷ റദ്ദാക്കി കുവൈത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍ ; മുഴുവന്‍ മാര്‍ക്കും നല്‍കിയെന്നും ട്വീറ്റ്

സിറിയന്‍ ജനതയുടെ മോചനം, നല്ല വാര്‍ത്ത ; പരീക്ഷ റദ്ദാക്കി കുവൈത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍ ; മുഴുവന്‍ മാര്‍ക്കും നല്‍കിയെന്നും ട്വീറ്റ്
സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതിന്റെ സന്തോഷത്തില്‍ കുവൈത്ത് സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍ സന്തോഷം പ്രകടിപ്പിച്ചത് തന്റെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി. കൂടാതെ, അവര്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കി. സിറിയയുടെ വിമോചനത്തിലെ സന്തോഷത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം എന്ന നിലയിലുമാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് ഫ്രൊഫസര്‍ പറയുന്നത്.

അനീതിയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും സിറിയന്‍ ജനതയുടെ മോചനം, നല്ല വാര്‍ത്ത. അഞ്ചാമത്തെ പരീക്ഷ റദ്ദാക്കി, എല്ലാവര്‍ക്കും മുഴുവന്‍ മാര്‍ക്കും നല്‍കി എന്നാണ് പ്രൊഫസര്‍ ട്വീറ്റ് ചെയ്തത്.

സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.

Other News in this category

4malayalees Recommends