പാപ്പുവ ന്യൂഗിനിയയില്‍ നരഭോജനമെന്ന് സംശയിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് ; ഖേദകരമായ സംഭവമെന്ന് ആഭ്യന്തര മന്ത്രി

പാപ്പുവ ന്യൂഗിനിയയില്‍ നരഭോജനമെന്ന് സംശയിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് ; ഖേദകരമായ സംഭവമെന്ന് ആഭ്യന്തര മന്ത്രി
ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയയില്‍ നരഭോജനമെന്ന് സംശയിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത്. രാജ്യത്തെ ഏറ്റവും പ്രധാന പത്രമായ പാപ്പുവ ന്യൂഗിനി പോസ്റ്റിലാണ് വാര്‍ത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്. വില്ലും അമ്പും ധരിച്ച പുരുഷ സംഘം വികൃതമാക്കിയ മനുഷ്യ ശരീരഭാഗങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. സംഭവത്തിന് പിന്നാലെ വന്‍പ്രതിഷേധമുണ്ടായി. സംഭവത്തിന് പിന്നില്‍ നരഭോജനമാണോയെന്ന സംശയിക്കുന്നതായി പിന്നീട് നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

പുറത്തുവന്ന വീഡിയോയില്‍ മനുഷ്യമാംസം ഭക്ഷിക്കുന്നത് കാണുന്നില്ലെങ്കിലും കൂട്ടത്തിലൊരാള്‍ അറുത്തുമാറ്റിയ ശരീരഭാഗത്തില്‍ നക്കുന്നതായി കാണാം. കൂടെയുള്ളവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സംഭവം ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി ആഭ്യന്തരമന്ത്രി പീറ്റര്‍ സിയാമലിലി രംഗത്തെത്തി. സംഭവം വളരെ ഖേദകരമായ സംഭവമാണെന്നും പുറത്തുവന്ന ചിത്രങ്ങളില്‍ അസ്വസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഗ്രാമീണര്‍ പക്ഷം പിടിക്കുകയും ഇളയ സഹോദരന്‍ മൂത്ത സഹോദരനെ കൊലപ്പെടുത്തുകയും ചെയ്തതാണ് സംഭവമെന്നും ഈ ക്രൂരമായ പ്രവൃത്തികള്‍ ഒരു രാഷ്ട്രമെന്ന മൂല്യങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതാണെന്നും മനുഷ്യത്വരഹിതമായ ഇത്തരം പ്രവൃത്തികള്‍ അം?ഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ഒരു മാസം മുന്‍പ് രാജ്യത്തിന്റെ സെന്‍ട്രല്‍ പ്രവിശ്യയിലെ ഗോയ്ലാല ജില്ലയിലെ സാക്കി ഗ്രാമത്തിലാണ് നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.



Other News in this category



4malayalees Recommends