പങ്കാളിയെ പങ്കുവയ്ക്കുന്ന രീതിയില്‍ താന്‍ ഒക്കെയല്ല ; വിദ്യ ബാലന്‍
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് മലയാളിയായ പാലക്കാട്ടുകാരി വിദ്യ ബാലന്‍. മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരം. മലയാളിയെന്ന് പറയുമ്പോള്‍ തനിക്കിന്നും അഭിമാനമാണെന്നാണ് നടി പറയാറുള്ളത്. ഇപ്പോഴിതാ ഇപ്പോഴിതാ ഓപ്പണ്‍ റിലേഷന്‍ഷിപ്പിനെതിരെ വിദ്യ ബാലന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇത്തരം ഓപ്പണ്‍ റിലേഷന്‍ഷിപ്പുകള്‍ തനിക്ക് അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. ഓപ്പണ്‍ റിലേഷന്‍ഷിപ്പ് എന്ന ആശയത്തെ എനിക്ക് മനസിലാകുന്നില്ല. എല്ലാത്തിലും പരസ്പരം ഓപ്പണാകാം. പക്ഷെ ഓപ്പണ്‍ റിലേഷന്‍ഷിപ്പില്‍ പങ്കാളി മറ്റൊരാളുടെ ഒപ്പമാകുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല. ആരെങ്കിലുമായി പങ്കാളിയെ പങ്കുവെക്കുന്നു എന്നാല്‍ താന്‍ അതിന് ഓക്കെയല്ല എന്നും വിദ്യ ബാലന്‍ പറയുന്നുണ്ട്.
ഞാന്‍ മോണോഗമിയില്‍ വിശ്വസിക്കുന്ന ആളാണ്. പങ്കാളിയുമായി നിങ്ങള്‍ എത്രത്തോളം സെക്യൂറായാലും പങ്കാളി മറ്റൊരാള്‍ക്കൊപ്പം ഇരിക്കുന്നെന്ന ചിന്തപോലും തന്നെ ദേഷ്യപ്പെടുത്തുന്നു. ഓപ്പണ്‍ റിലേഷന്‍ഷിപ്പ് എന്ന സങ്കല്‍പ്പത്തെ ഞാന്‍ തിരസ്‌ക്കരിക്കുന്നു. നിങ്ങള്‍ക്കത് വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഓക്കെ. താന്‍ വളരെ ഇമോഷണലും പൊസസീവുമാണെന്ന് വിദ്യ വ്യക്തമാക്കി. അതേസമയം പരാമര്‍ശം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ പല കമന്റുകളും വരുന്നുണ്ട്. വിദ്യയുടെ അഭിപ്രായത്തോട് നിരവധി പേര്‍ യോജിച്ചു. എന്നാല്‍ ചിലര്‍ എതിരഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.