സാമ്പത്തിക ബുദ്ധിമുട്ടുമൂലം സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി നാഷണല്‍ ഡെബ്റ്റ് ഹെല്‍പ് ലൈന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ 12 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2024ല്‍ ഒരു ലക്ഷത്തി അറുപത്തിഒമ്പതിനായിരത്തോളം പേര്‍ നാഷണല്‍ ഡെബ്റ്റ് ഹെല്‍പ്പ് ലൈന്റെ സഹായം തേടിയതായി ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു
വീട്ടുചിലവുകള്‍, ഫീസുകള്‍, ക്രഡിറ്റ് കാര്‍ഡുകളുടെ കടം , വ്യക്തിഗത വായ്പകള്‍, ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസിന്റെ തിരിച്ചടവ് എന്നിവയാണ് പലര്‍ക്കും ബാധ്യതയായത്.
ജനങ്ങള്‍ ജീവിത ചെലവില്‍ ബുദ്ധിമുട്ടുകയാണെന്നും സാമ്പത്തിക പ്രതിസന്ധി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും നേരത്തെ തന്നെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. അവശ്യ സാധനങ്ങള്‍ ഒഴിച്ചുള്ള സാധനങ്ങള്‍ വാങ്ങാറില്ല. ജനങ്ങള്‍ പരമാവധി ചെലവു ചുരുക്കിയുള്ള ജീവിത രീതിയിലാണെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.