സിഡ്‌നിയില്‍ ശക്തമായ മഴയും ട്രെയ്ന്‍ സമരവും ജനത്തെ ദുരിതത്തിലാക്കുന്നു. ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ ട്രെയ്ന്‍ ജീവനക്കാര്‍ സമരം തുടരുന്നതു കൂടി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്
ബുധനാഴ്ച നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വ്യാഴാഴ്ചയും 80ശതമാനം സര്‍വീസുകളും റദ്ദാക്കി. സര്‍വീസ് നടത്തുന്ന ട്രെയ്‌നുകളില്‍ പലതും വൈകിയാണ് ഓടുന്നത്. കൂടാതെ ബോഗികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ജീവനക്കാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടു നടത്തുന്ന സമരം അംഗീകരിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാര്‍ ഫെയര്‍ വര്‍ക്ക് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. വൈകീട്ട് സര്‍ക്കാരിന്റെ അപേക്ഷ ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ പരിഗണിക്കും.
അത്യാവശ്യ കാരണങ്ങള്‍ഇല്ലെങ്കില്‍ യാത്ര ഒഴിവാക്കാന്‍ സിഡ്‌നി നിവാസികളോട് അപേക്ഷിച്ചിട്ടുണ്ട്. പണിമുടക്കിനൊപ്പം തുടരുന്ന കാറ്റും മഴയും ഗതാഗത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പലയിടത്തും മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണിരിക്കുകയാണ്. സംസ്ഥാനത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലും തുടരുകയാണ്.
ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയില്ല. ന്യൂസൗത്ത് വെയില്‍സിന്റെ വിവിധയിടങ്ങളില്‍ ശനിയാഴ്ച വരെ മോശം കാലാവസ്ഥ തുടരും