രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ പ്രതിരോധിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ 106 മില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയില്‍ തീവ്രവാദവും അക്രമവും വര്‍ദ്ധിച്ചുവരുന്നതായ ദേശീയ സുരക്ഷാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ നടപടി
ആക്രമണങ്ങള്‍ തടയുന്നതിനും ഓസ്‌ട്രേലിയക്കാരെ തീവ്രവാദ ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി. ഇതിനായി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 106 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ ചിലവഴിക്കും. ഇതിനായി പദ്ധതി തുകയുടെ ഒരുഭാഗം മാനസിക ആരോഗ്യ സേവനങ്ങള്‍ക്കും യുവജന ആരോഗ്യത്തിനുമായിട്ടാണ് ചിലവഴിക്കുക.
സര്‍ക്കാരുകള്‍ക്കും അധികാരസ്ഥാപനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും ഇസ്ലാമോഫോബിയ, ജൂത വിരുദ്ധത എന്നിവയും രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.