സിഡ്‌നിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ജൂത വിരുദ്ധ അക്രമങ്ങള്‍ പ്രമുഖ ജൂത നേതാവിനെ ഉന്നം വച്ചെന്ന് റിപ്പോര്‍ട്ട്. സിഡ്‌നിയിലെ കിഴക്കന്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസം കാറുകള്‍ക്കും വീടുകള്‍ക്കും നേരെ അതിക്രമമുണ്ടായത്. പ്രദേശത്ത് നിരവധി കാറുകള്‍ കത്തിച്ചു.
ജൂത വിരുദ്ധ മുദ്രാവാക്യങ്ങള്‍ കാറുകളില്‍ എഴുതിയതായി റിപ്പോര്‍ട്ടുണ്ട്.
വീടുകള്‍ക്ക് നേരെ പെയ്ന്റ് ആക്രമണമുണ്ടായി. കുറ്റവാളികളെ വൈകാതെ കണ്ടെത്തുമെന്ന് ന്യൂ സൗത്ത് വെയില്‍ പൊലീസ് വ്യക്തമാക്കി.
അതേസമയം ഇതുമായി ബന്ധപ്പെട്ടുള്ള നിയമം സംസ്ഥാനത്തെ നിയമം പരിഷ്‌കരിക്കുമെന്ന് പ്രീമിയര്‍ ക്രിസ് മിന്‍സും വ്യക്തമാക്കി.
കുറച്ചു കാലമായി ജൂത വിരുദ്ധ അക്രമങ്ങള്‍ വ്യാപകമായിരിക്കുകയാണ്. വിഷയത്തില്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ വ്യക്തമാക്കി.