ടിക് ടോക്ക് ഞായറാഴ്ചയോടെ വില്‍ക്കുക അല്ലെങ്കില്‍ നിരോധിക്കുമെന്ന് യുഎസ് സുപ്രീം കോടതി

ടിക് ടോക്ക് ഞായറാഴ്ചയോടെ വില്‍ക്കുക അല്ലെങ്കില്‍ നിരോധിക്കുമെന്ന് യുഎസ് സുപ്രീം കോടതി
ടിക് ടോക്കിന്റെ ചൈനീസ് ഉടമയായ ബൈറ്റ്ഡാന്‍സ്, ഒന്നുകില്‍ ഞായറാഴ്ചയ്ക്കകം യുഎസ് പ്രവര്‍ത്തനങ്ങള്‍ വില്‍ക്കുകയോ അല്ലെങ്കില്‍ രാജ്യത്ത് നിരോധനം നേരിടുകയോ ചെയ്യണമെന്ന വിവാദ നിയമത്തിന് പ്രാബല്യം നല്‍കി യുഎസ് കോടതി.

ജനപ്രിയ വീഡിയോ പങ്കിടല്‍ ആപ്പുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ തുടര്‍ന്നും ആശങ്കകള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ടിക് ടോക്ക് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് അടുത്തിടെ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിച്ചതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും ''വളരെ നല്ലത്'' എന്ന് ട്രംപ് വിശേഷിപ്പിക്കുകയും പങ്കിട്ട വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends