യുകെയിലെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചയാകുമ്പോള്‍ പഴികേള്‍ക്കുന്നത് ലേബര്‍ സര്‍ക്കാരും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സുമാണ്. ടാക്‌സ് വര്‍ദ്ധനവിന്റെ പേരില്‍ ബജറ്റ് പ്രഖ്യാപനം മുതല്‍ ജനപ്രീതി കുറഞ്ഞുവരികയാണ് സര്‍ക്കാരിന്റെ. ഇതിനിടെ ചാന്‍സലറുടെ രാജി ആവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ വരെ സജീവമായി. എന്നാല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ പ്രവചനം ചര്‍ച്ചയായിരിക്കുകയാണ്. പുതിയ പ്രവചനത്തില്‍ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും വേഗം വളര്‍ച്ച കൈവരിക്കാന്‍ ഈ വര്‍ഷം യുകെയ്ക്കാകുമെന്നാണ്.
ഐഎംഎഫ് 0.1 ശതമാനം പോയന്റില്‍ നിന്ന് വളര്‍ച്ച 1.6 ശതമാനമായി ഉയര്‍ത്തുന്നുവെന്ന പ്രവചനം പ്രതീക്ഷയേകുന്നതാണ്. ലോകത്തെ പ്രധാന സമ്പദ് ശക്തികളില്‍ (ജി 7) അമേരിക്കയ്ക്കും കാനഡയ്ക്കും പിന്നാലെ മൂന്നാം സ്ഥാനത്ത് യുകെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തും.
നിക്ഷേപം വര്‍ദ്ധിക്കുന്നതും ധനവകുപ്പിന്റെ പുതിയ നടപടികളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് കുറയ്ക്കലും യുകെ സമ്പദ് വ്യവസ്ഥയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അടുത്ത രണ്ടു വര്‍ഷങ്ങളില്‍ യൂറോപ്പില്‍ യുകെ മികച്ച നേട്ടങ്ങള്‍ കൊയ്യുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് റേച്ചല്‍ റീവ്‌സ്.
നിക്ഷേപ വര്‍ദ്ധനവ് രാജ്യത്തിന് ഗുണം ചെയ്യും. ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നും ലേബര്‍ സര്‍ക്കാരിന് പുതിയ വികസന പദ്ധതികളിലേക്ക് പോകാനാകുമെന്നുമാണ് പുതിയ പ്രവചനം വ്യക്തമാക്കുന്നത്.