ചെറിയ കുഞ്ഞിനെയും നഴ്സറിയില്‍ ചേര്‍ക്കാന്‍ അനുമതി നല്‍കുന്ന പുതിയ നിയമവുമായി അബുദാബി
ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും നഴ്സറിയില്‍ ചേര്‍ക്കാന്‍ അനുമതി നല്‍കുന്ന പുതിയ നിയമവുമായി അബുദാബി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുതിയ തീരുമാനം നടപ്പില്‍ വരുമെന്നും അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് പ്രഖ്യാപിച്ചു.
പ്രായമോ പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ കുട്ടികള്‍ക്കും ആവശ്യമായ അടിസ്ഥാന പഠന അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതരുടെ ഭാഷ്യം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, സ്ഥാപനത്തിന്റെ പ്രവേശന ശേഷി എത്തുന്നതുവരെ നഴ്‌സറികള്‍ക്ക് അവരുടെ കുട്ടികളെ ചേര്‍ക്കുന്നതിനുള്ള അപേക്ഷ നിരസിക്കാന്‍ കഴിയില്ല.
ഗുണനിലവാരമുള്ള പ്രാരംഭ വിദ്യാഭ്യാസത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനാണ് ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. നഴ്സറി പ്രവേശന പ്രക്രിയയില്‍ ഒരു കുട്ടിയും വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമായാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.