യുകെയില്‍ ഈ വര്‍ഷം മുതല്‍ ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ നടപ്പിലാക്കും. തിരിച്ചറിയല്‍ രേഖയായി ഇനി ലൈസന്‍സുകള്‍ ഉപയോഗിക്കാനാകും. വോട്ട് ചെയ്യാനും വിമാനത്താവളങ്ങളിലുമെല്ലാം ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് ഉപകരിക്കും. ഭാവിയില്‍ ലൈസന്‍സുകള്‍ നല്‍കുന്നത് കൂടുതലും ഡിജിറ്റലാക്കും.
പൊതു സേവനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്ലാവരിലേക്കും എത്തിക്കുന്ന പദ്ധതിയ്ക്ക് അനുകൂല നിലപാടാണ് മന്ത്രിമാരും സ്വീകരിക്കുന്നത്. എന്നാല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള മുതിര്‍ന്നവര്‍ക്ക് പേപ്പര്‍ ലൈസന്‍സുകള്‍ തന്നെ ഉപയോഗിക്കാം.
കൂടുതല്‍ ലൈസന്‍സ് ഹോള്‍ഡേഴ്‌സ് ഉണ്ടാകുന്നതോടെ ഡിജിറ്റല്‍ സംവിധാനം അനിവാര്യമായി വരും. ഡിജിറ്റല്‍ ഡ്രൈവിങ് സംവിധാനം ഏറെ സുരക്ഷിതവുമാണ്.