ജെയ്‌സണ്‍ ജോസഫിന്റെ പൊതുദര്‍ശനം നാളെ ; വൂള്‍വര്‍ഹാംപ്ടണിലെ ബുഷ്‌ബെറി സെമിത്തേരിയില്‍ സംസ്‌കാരം

ജെയ്‌സണ്‍ ജോസഫിന്റെ പൊതുദര്‍ശനം നാളെ ; വൂള്‍വര്‍ഹാംപ്ടണിലെ ബുഷ്‌ബെറി സെമിത്തേരിയില്‍ സംസ്‌കാരം
നീണ്ടൂര്‍ സ്വദേശി ജെയ്‌സണ്‍ ജോസഫി (39) ന്റെ സംസ്‌കാരം യുകെയില്‍ നടത്താന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് നാളെ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് പൊതുദര്‍ശനം നടക്കും. ഡെഡ്‌ലി കിങ്‌സ്വിന്‍ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ഗ്‌സ് പാരിഷ് സമ്മര്‍ ഹില്ലിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ന് വൂള്‍വര്‍ഹാംപ്ടണിലെ ബുഷ്‌ബെറി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

കുറച്ചുകാലങ്ങളായി

വൂള്‍വര്‍ഹാംപ്ടണില്‍ തനിച്ചു കഴിയുകയായിരുന്നു നീണ്ടൂര്‍ സ്വദേശിയായ ജെയ്‌സണ്‍ ജോസഫ്. തുടര്‍ന്ന് ഡിസംബര്‍ 11-ാം തീയതിയാണ് ജെയ്‌സണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്നാനായ സമുദായ അംഗമായ ജെയ്സന്റെ മരണം വൈകിയാണ് എല്ലാവരും അറിഞ്ഞത്.


ജെയ്‌സണ്‍ വര്‍ഷങ്ങളായി യുകെയില്‍ ഉണ്ടെന്നാണ് നീണ്ടൂര്‍ക്കാരായ നാട്ടുകാര്‍ പറയുന്നത്. അധികം പരിചയക്കാരല്ല.

നീണ്ടുര്‍കാര്‍ ജെയ്‌സന് വിട നല്‍കാനൊരുങ്ങുകയാണ്.


പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം


Our Lady of Lourdes Parish Summer Hill, Kingswinford, Dudley, DY6 9JG


സെമിത്തേരിയുടെ വിലാസം


Bushbury Cemetry, Underhill Lane, Wolverhampton, WV10 7JG








Other News in this category



4malayalees Recommends