സോഷ്യല്‍മീഡിയ വഴി പണവും പ്രശസ്തിയും ലഭിക്കാന്‍ കുഞ്ഞിന് വിഷം കൊടുത്തു യുവതി. ഒരു വയസ്സുള്ള കുഞ്ഞിന് വിഷം നല്‍കുകയും കുഞ്ഞിന്റെ ദുരതത്തിലായ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് ആളുകളില്‍ നിന്നും പണം സമാഹരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റിലാണ് സംഭവം.
2024 ആഗസ്ത് ആറു മുതല്‍ ഒക്ടോബര്‍ 15 വരെ യുവതി അനധികൃത മരുന്നുകള്‍ കുട്ടിക്ക് നല്‍കി. തുടര്‍ന്ന് കുഞ്ഞിന്റെ ദുരാവസ്ഥ പരസ്യപ്പെടുത്തി 37000 ഡോളറില്‍ കൂടുതല്‍ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രിസ്‌ബേന്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫാണ് യുവതിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ മെഡിക്കല്‍ വിദഗ്ധരുമായി പൊലീസ് സംസാരിച്ചു. യുവതിക്കെതിരെ പീഡനം, വഞ്ചന കുട്ടികളെ ചൂഷണം ചെയ്യുന്നത് ഉള്‍പ്പെടെ മൂന്നു കുറ്റങ്ങളില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.