യുകെയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ സാന്റാന്‍ഡര്‍ ബാങ്ക് ; ഒന്നര കോടിയോളം ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാരേയും 20000 ജീവനക്കാരേയും ബാധിക്കും

യുകെയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ സാന്റാന്‍ഡര്‍ ബാങ്ക് ; ഒന്നര കോടിയോളം ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാരേയും 20000 ജീവനക്കാരേയും ബാധിക്കും
പ്രമുഖ ബാങ്കിങ് സ്ഥാപനമായ സാന്റാന്‍ഡര്‍ ബ്രിട്ടനിലെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഒന്നരക്കോടിയോളം വരുന്ന ഇടപാടുകാരേയും ഇരുപതിനായിരത്തോളം ജീവനക്കാരേയും ഈ നീക്കം ബാധിക്കും. ബാങ്കിങ് മേഖലയിലെ തിരിച്ചടിയാണ് ഈ തീരുമാനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടനില്‍ ബാങ്കിങ് മേങ്കലയില്‍ ലാഭം കുറയുന്നതാണ് കടുത്ത തീരുമാനത്തിലേക്കെത്തിക്കുന്നത്. പത്തു വര്‍ഷക്കാലയളവില്‍ ബാങ്കിന്റെ ഓഹരി വിലയില്‍ മൂന്നിലൊന്നിന്റെ കുറവുണ്ടായതോടെ അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളില്‍ വിപണി സജീവമാക്കാനാണ് ബാങ്കിന്റെ ശ്രമം.

Banco Santander to close 140 branches in the UK

സാന്റാന്‍ഡര്‍, അവരുടെ യുകെയിലെ റീട്ടെയ്ല്‍, കൊമേഴ്‌സ്യല്‍ ബാങ്കിംഗില്‍ നിന്നും പിന്മാറും. നിക്ഷേപങ്ങളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും സൂക്ഷിക്കും. ഈ രീതിയിലുള്ള പദ്ധതി നടപ്പിലായാല്‍ ഏകദേശം 14 ദശലക്ഷം ഉപഭോക്താക്കളെ ആയിരിക്കും അത് ബാധിക്കുക. മാത്രമല്ല, യുകെയിലെ 444 ശാഖകളിലായി ജോലി ചെയ്യുന്ന 20,000 ല്‍ അധികം ജീവനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും. വായ്പ വിപണിയില്‍ ഏകദേശം 200 ബില്യണ്‍ പൗണ്ടാണ് സാന്റാന്‍ഡര്‍ ചിലവാക്കിയിട്ടുള്ളത്.

ബാങ്കിങ് മേഖലയില്‍ നിരവധി ബ്രാഞ്ചുകള്‍ ഓണ്‍ലൈന്‍ ഇടപാടുകളുയര്‍ന്നതോടെ നിര്‍ത്തലാക്കുകയാണ്. ഏതായാലും ബാങ്കിങ് മേഖലയിലെ തിരിച്ചടി വ്യക്തമാക്കുന്നതാണ് സാന്റാന്‍ഡറിന്റെ തീരുമാനം.

Other News in this category



4malayalees Recommends