പല രോഗികളും നീണ്ട കാത്തിരിപ്പില്‍ നിരാശയിലാണ്. പണം ചെലവായാലും രോഗത്തിന് പരിഹാരം കണ്ടെത്തണമെന്ന ചിന്തയിലായി പലരും. എന്‍എച്ച്എസ് ചികിത്സയെ ആശ്രയിക്കുന്നവര്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോകുകയാണ്. ഇങ്ങനെ സ്വകാര്യ ആശുപത്രി ചികിത്സ തേടുന്നവരുടെ എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. കാന്‍സര്‍ ഹൃദ്രോഗമുള്‍പ്പെടെ രോഗികള്‍ എന്‍എച്ച്എസില്‍ നിന്ന് മാറി മറ്റ് വഴികള്‍ തേടുകയാണ്.
കീമോ തെറാപ്പി പോലുള്ള അടിയന്തര കാര്യങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം തേടുന്നതില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉള്ളത്. ഹൃദയ സംബന്ധമായ വാല്‍വ് ബ്ലോക്കുകള്‍ ഉള്‍പ്പെടെ കേസുകളില്‍ പ്രൈവറ്റ് ആശുപത്രികളെ ആശ്രയിക്കുന്നവരുണ്ട്.
ഹൃദ്രോഗമുള്‍പ്പെടെ അസുഖങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇരട്ടി പ്രഹരമാണ് എന്‍എച്ച്എസ് ആശുപത്രികളിലെ ഈ തിരക്ക്. ആശുപത്രിയില്‍ ജീവനക്കാരെ കൂട്ടുകയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ രോഗികളുടെ ജീവന് തന്നെ ഭീഷണിയാകും. പലപ്പോഴും സമയത്തിന് ചികിത്സ തേടാന്‍ കഴിയാതെ വരുന്നത് മരണത്തിന് വരെ ഇടയാക്കുന്ന അവസ്ഥയാണ്.