പെട്രോള്‍ ഡിസല്‍ വില അടിക്കടി മാറുന്നത് തടയാന്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. 24 മണിക്കൂര്‍ നേരം ഒരേ വില ഉറപ്പാക്കുന്നതാണ് നിയമം.
ഫെയര്‍ ഫ്യുവല്‍ പ്ലാന്‍ എന്ന പേരിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്.
ഓരോ ദിവസത്തേയും വില എന്തായിരിക്കുമെന്ന് മുന്‍കൂറായി തന്നെ പെട്രോള്‍ സ്‌റ്റേഷനുകള്‍ അറിയിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ടാകും.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ സമാനമായ വ്യവസ്ഥയുണ്ട്. ഇതോടൊപ്പം പെട്രോള്‍ വില ട്രാക്കു ചെയ്യുന്നതിനുള്ള ആപ്പും സര്‍ക്കാര്‍ പുറത്തിറക്കും.
സര്‍വീസസ് വിക്ടോറിയ ആപ്പിന്റെ ഭാഗമായി ഇതു ലഭ്യമാക്കാനാണ് തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ നിയമം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പ്രിമിയര്‍ .