ന്യൂസൗത്ത് വെയില്‍സിലെ 200 ഓളം മാനസികരോഗ വിദഗ്ധര്‍ നാളെ ജോലിയില്‍ നിന്ന് രാജിവയ്ക്കും

ന്യൂസൗത്ത് വെയില്‍സിലെ 200 ഓളം മാനസികരോഗ വിദഗ്ധര്‍ നാളെ ജോലിയില്‍ നിന്ന് രാജിവയ്ക്കും
ന്യൂ സൗത്ത് വെയില്‍സിലെ 200ഓളം മാനസികരോഗ വിദഗ്ധര്‍ നാളെ രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. യൂണിയന് ഇതിനോടകം തന്നെ ഇവര്‍ രാജികത്ത് നല്‍കി.

ശമ്പള വര്‍ദ്ധനവ് സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ നാളെ മുതല്‍ ജോലി ചെയ്യില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ആദ്യ സൈക്യാട്രിസ്റ്റുമാരിലെ മൂന്നില്‍ രണ്ടുഭാഗംപേരും രാജിഭീഷണി മുഴക്കിയിരിക്കുകയാണ്.

മൂന്നുവര്‍ഷത്തില്‍ 25 ശതമാനം ശമ്പള വര്‍ദ്ധനവാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തൊണ്ണൂറായിരം ഡോളറിന്റെ വരെ വര്‍ദ്ധനവാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് പ്രീമിയര്‍ പറഞ്ഞു.

മൂന്നുവര്‍ഷം കൊണ്ട് പത്തരശതമാനം വര്‍ദ്ധനവാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends