നഗ്‌നതാപ്രദര്‍ശനവും അസഭ്യം പറച്ചിലും; വിനായകന്‍ വീണ്ടും വിവാദ കുരുക്കില്‍
നഗ്‌നതാപ്രദര്‍ശനവും അസഭ്യം പറച്ചിലും നടത്തി വീണ്ടും വിവാദ കുരുക്കിലായിരിക്കുകയാണ് നടന്‍ വിനായകന്‍. വിനായകന്റെ വീഡിയോ അടക്കം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം വിനായകനെ തേടിയെത്തിയിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ കുറെ നാളുകളായി പലപ്പോഴായി വിനായകന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ട്.
വിനായകന്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് പുതിയ വിവാദം. തന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വന്ന് വസ്ത്രം അഴിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് നടനെതിരെ ഉയരുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ നടന്റെ നഗ്‌നതാ പ്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിനായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് വിനായകനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ ഫ്‌ളാറ്റില്‍ വച്ചു തന്നെയാണ് സംഭവമെന്നാണ് കരുതപ്പെടുന്നത്. അയല്‍വാസികളുമായുള്ള പ്രശ്നത്തെ തുടര്‍ന്നാണ് താരം അസഭ്യം പറയുകയും ഉടുതുണി അഴിച്ച് നഗ്‌നതാപ്രദര്‍ശനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരിക്കുന്ന സംഭവങ്ങളുടെ വസ്തുത എന്തെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.