ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് സൗത്ത് പോര്‍ട്ടിലായിരുന്നു ദാരുണ സംഭവം.
അന്ന് 17 വയസ്സായിരുന്ന പ്രതി ബീബി കിങ് (6) എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്(7) ആലിസ് ദാസില്‍വ അഗ്യൂയാര്‍ (9) എന്നിവരെയാണ് കുത്തി കൊലപ്പെടുത്തിയത്.
ലിവര്‍പൂര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കവേ മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനെന്ന് പ്രതി സമ്മതിച്ചു.
പബ്ലിക് സ്‌പേസില്‍ കത്തി കൈവശം കൊണ്ടുനടന്നതും ഭീകര പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിവരങ്ങള്‍ കൈവശം വച്ചതും റൈസിന്‍എന്ന മാരക വിഷ വസ്തു നിര്‍മ്മിച്ചതും അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
കമ്യൂണിറ്റി സെന്ററില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് യോഗ, ഡാന്‍സ് വര്‍ക്ക് ഷോപ്പിനിടെയാണ് പ്രതി കുട്ടികളെ ആക്രമിച്ചത്. പ്രതിയുടെ വീട്ടില്‍ നിന്ന് അല്‍ഖ്വയ്ദ മാനുവലും റൈസിനും അന്വേഷണ സംഘം കണ്ടെടുത്തു.