ഓസ്‌ട്രേലിയയില്‍ നടക്കുന്ന ജൂത വിരുദ്ധ നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ നിയമനടപടികള്‍ ശക്തമാക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി അടിയന്തര ദേശീയ ക്യാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തു
സംസ്ഥാന മുഖ്യമന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട സമിതിയാണ് ദേശീയ ക്യാബിനറ്റ്.
ഇന്നലെ രാത്രി സിഡ്‌നിയില്‍ ജൂത ദേവാലയ കേന്ദ്രത്തിന് സമീപമുള്ള ചൈല്‍ഡ് കെയര്‍ സെന്ററിന് നേരെ അതിക്രമമുണ്ടായി. ജൂത വിരുദ്ധ ചുമരെഴുത്തും തീവയ്പ്പുമാണ് ഉണ്ടായത്.
ഇത്തരം അക്രമങ്ങളെ കുറിച്ച് നടത്തുന്ന അന്വേഷണം വിപുലപ്പെടുത്തുമെന്ന് പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു.
അതേസമയം ജൂതവിരുദ്ധ അക്രമ സംഭവം തടയുന്നതില്‍ സര്‍ക്കാരിന് മെല്ലെപോക്ക് നയമാണെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ വിമര്‍ശിച്ചു.